Advertisement

സര്‍ക്കാരിന് ക്രിമിനലുകളെ ഭയമെന്ന് പ്രതിപക്ഷ നേതാവ്

July 3, 2021
1 minute Read
v d satheesan

സര്‍ക്കാരിന് ക്രിമിനലുകളെ ഭയമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്രിമിനലുകളെ സിപിഐഎമ്മിനും സര്‍ക്കാരിനും ഭയമാണ്. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളാണ് ജയില്‍ ഭരിക്കുന്നതെന്നും ആരോപണം. ശക്തമായ നടപടി പാര്‍ട്ടിയോ സര്‍ക്കാരോ എടുത്താന്‍ ഒരുപാട് രഹസ്യങ്ങള്‍ പുറത്തുവരുമെന്നും വി ഡി സതീശന്‍.

നടപടിയെടുത്താല്‍ പാര്‍ട്ടിയെ ഇവര്‍ പ്രതിരോധത്തിലാക്കും. സ്വര്‍ണക്കടത്ത് നടത്തിയിട്ടില്ലെന്ന അര്‍ജുന്റെ വാദം കസ്റ്റംസില്‍ നിന്ന് രക്ഷ നേടാനാണ്. കേരളാ പൊലീസിന്റെ അന്വേഷണത്തിലാണ് സ്വര്‍ണക്കവര്‍ച്ചയും മറ്റും വരിക. ടി പി വധക്കേസ് പ്രതികള്‍ ജയിലിന് അകത്ത് നിന്നും പരോളില്‍ ഇറങ്ങുമ്പോഴും നാട്ടിലെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുകയാണ്. സര്‍ക്കാര്‍ ഇതിന് സഹായം നല്‍കുന്നുവെന്നും പ്രതിപക്ഷ നേതാവ്. പാര്‍ട്ടി സ്വര്‍ണക്കവര്‍ച്ചയില്‍ പങ്കുപറ്റുന്നുണ്ടെന്ന് നാട്ടില്‍ മുഴുവന്‍ അങ്ങാടിപ്പാട്ടാണെന്നും വി ഡി സതീശന്‍.

പ്രതിപക്ഷ നേതാവ് ആലുവയില്‍ ഭര്‍ത്താവിന്റെ മര്‍ദനമേറ്റ യുവതിയേയും കുടുംബാംഗങ്ങളേയും ആശുപത്രിയില്‍ സന്ദര്‍ശിച്ചു. പൊലീസ് കുറ്റവാളികള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്നും പൊലീസിന് ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

Story Highlights: v d satheesan, gold smuggling

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top