Advertisement

പുഷ്‌കർ സിങ് ധാമി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാകും

July 3, 2021
Google News 1 minute Read
pushkar singh dhami new uttarakhand cm

പുഷ്‌കർ സിങ് ധാമി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാകും. ഇന്ന് ചേർന്ന നിയമസഭാകക്ഷി യോഗത്തിലാണ് തെരഞ്ഞെടുത്തത്. ഖട്ടിമയിൽ നിന്നുള്ള എംഎൽഎയാണ് പുഷ്‌കർ സിങ് ധാമി.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന തിരഥ് സിങ് റാവത്ത് വെള്ളിയാഴ്ച രാത്രി രാജി വെച്ചതോടെയാണ് പുതിയ നേതൃത്വത്തെ കണ്ടെത്തേണ്ടി വരുന്നത്.

ഗ്രൂപ്പു വഴക്കിനെത്തുടർന്ന് ത്രിവേന്ദ്ര സിങ് റാവത്തിനെ മാറ്റി, മാർച്ച് 10-നാണ് തിരഥ് സിങ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായത്. നിയമസഭാംഗമല്ലാത്ത തിരാത്തിനെ ആറുമാസത്തിനുള്ളിൽ ഉപതിരഞ്ഞെടുപ്പുനടത്തി എം.എൽ.എ. ആക്കാമെന്നായിരുന്നു കണക്കുകൂട്ടൽ.എന്നാൽ കോവിഡ് സാഹചര്യത്തിൽ കണക്കുകൂട്ടൽ തെറ്റിച്ചു. സംസ്ഥാനത്തെ ഭരണഘടന പ്രതിസന്ധി മറികടക്കാനായിരുന്നു ഇന്നലെ തിരത്ത് സിംഗ് റാവത്ത് രാജിവെച്ചത് . നിയമസഭാ തെരഞ്ഞെടുപ്പിന് എട്ട് മാസം മാത്രം ശേഷിക്കെ നാലുമാസത്തിനിടെയുള്ള മൂന്നാമത്തെ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന പുഷ്ക്കർ സിംഗ് ധാമിക്ക് വെല്ലുവിളികൾ ഏറെയുണ്ട്

Story Highlights: pushkar singh dhami new uttarakhand cm

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here