നിരവധി പരാതികളില്‍ ഒന്നുമാത്രമാണ് കിഴക്കമ്പലത്തെ തൊഴിലാളികളുടേത്; വ്യക്തിപരമായി അധിക്ഷേപം നേരിടുന്നെന്ന് പിവി ശ്രീനിജന്‍ എംഎല്‍എ

കിറ്റെക്‌സ് കമ്പനിയില്‍ പരിശോധന നടത്തിയതില്‍ വ്യക്തിപരമായി അധിക്ഷേപം നേരിടുന്നെന്ന് കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജന്‍. താനൊരു വ്യവസായിയെ തകര്‍ക്കാന്‍ ശ്രമം നടത്തുന്നുവെന്ന് ചിലര്‍ പ്രതചരിപ്പിക്കുകയാണെന്നും എംഎല്‍എ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ജനപ്രതിനിധി എന്ന നിലയില്‍ ലഭിക്കുന്ന പരാതികളില്‍ പരിഹാരം കാണാന്‍ ശ്രമിക്കാറുണ്ട്. ദിനംപ്രതി കിട്ടുന്ന പരാതികളില്‍ ഒന്നുമാത്രമാണ് കിഴക്കമ്പലത്തെ കമ്പനി തൊഴിലാളികളുടേത് എന്നും എംഎല്‍എ പറഞ്ഞു.
എംഎല്‍എയുടെ ഫേസ്ബുക്ക് കുറിപ്പ്;
‘കഴിഞ്ഞ കുറെ ദിവസങ്ങളിലായി വ്യക്തിപരമായി എന്നെ അധിക്ഷേപിച്ചുകൊണ്ട് ദൃശ്യമാധ്യങ്ങളിലും സാമൂഹ്യമാധ്യങ്ങളിലും ‘ചില തല്പരകക്ഷികള്‍’ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു. ഞാന്‍ ഒരു വ്യവസായിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നാണ് ഇവര്‍ പ്രചരപ്പിച്ചുകൊണ്ടിരിക്കുന്നത്. സാധാരണക്കാരയ ജനങ്ങളുടെ കൂടെനിന്ന് അവരോടൊപ്പം പ്രവര്‍ത്തിക്കുവാന്‍ ഇഷ്ടപ്പെടുന്ന ഒരാള്‍ എന്നനിലയില്‍ എനിക്ക് ലഭിക്കുന്ന പരാതികളില്‍ കാലതാമസം കൂടാതെ പരിഹാരം തേടാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. എനിക്ക് ദിനംപ്രതി ലഭിക്കുന്ന നിരവധി പരാതികളില്‍ ഒന്നുമാത്രമാണ് ‘കിഴക്കമ്പലത്തെ കമ്പനി തൊഴിലാളികളുടേത്’.
ഒരു ജനപ്രതിനിധി എന്ന നിലയില്‍ ഇത്തരം പരാതികളില്‍ പരിഹാരം കാണാന്‍ ഞാന്‍ ശ്രമിക്കാറുമുണ്ട്.
ചാനല്‍ മുറിയിലെ അര മുറിയിലിരുന്ന് വിമര്‍ശിക്കുവരോട് ഒരു വിരോധവമില്ല . ഈ കോവിഡ് കാലത്തും ജനങ്ങളുടെ കൂടെനിന്ന് പ്രവര്‍ത്തിക്കുന്ന നിരവധി പൊതുപ്രവര്‍ത്തകരില്‍ ഒരാള്‍ മാത്രമാണ് ഞാന്‍.
വ്യവസായത്തെ തകര്‍ക്കാനല്ല ഞാന്‍ ശ്രമിച്ചത് മറിച്ച് തൊഴിലാളികളുടെ മൗലികമായ ആവശ്യങ്ങള്‍ സംരക്ഷിക്കാനാണ് ശ്രമിച്ചത്’.
പരാതിക്കുമുന്‍പും അതിനു ശേഷമുള്ള ചിത്രങ്ങള്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ചുകൊണ്ടായിരുന്നു എംഎല്‍എയുടെ പ്രതികരണം.
Story Highlights: pv sreenijan MLA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here