ഗോതമ്പ് പൊടി കൊണ്ടൊരു വട്ടയപ്പം

മലയാളികൾക്ക് ഏറെ പ്രിയമുള്ള ഒരു വിഭവമാണ് വട്ടയപ്പം. ആവിയിൽ വേവിച്ചെടുക്കുന്ന നല്ല പഞ്ഞിക്കെട്ടു പോലെയുള്ള വട്ടയപ്പം ആർക്കാണ് ഇഷ്ടമല്ലാത്തത്. സാധാരണയായി അരിപ്പൊടി കൊണ്ടാണ് വട്ടയപ്പം തയാറാക്കുക. ഗോതമ്പ് പൊടികൊണ്ടും രുചി കുറയാതെ വട്ടയപ്പം തയാറാക്കാം.
ചേരുവകൾ
- ഗോതമ്പ് പൊടി – 1 കപ്പ്
- നാളികേരം – 1/2 കപ്പ്
- യീസ്റ്റ് – 1/2 ടീസ്പൂൺ
- പഞ്ചസാര – 1/3 കപ്പ്
- ഏലക്കാപ്പൊടി – 1/4 ടീസ്പൂൺ
- തേങ്ങാവെള്ളം – 1 കപ്പ്
- ഉണക്കമുന്തിരി – ആവശ്യത്തിന്
തയാറാക്കുന്ന വിധം
തേങ്ങയും തേങ്ങാ വെള്ളവും കൂടി നന്നായി അരയ്ക്കുക. അതിൽ യീസ്റ്റ്, പഞ്ചസാര, ഏലയ്ക്കാപ്പൊടി എന്നിവയും ചേർക്കുക. പിന്നീട് ഗോതമ്പ് പൊടി ചേർത്ത് നന്നായി മിക്സ് ചെയുക. ശേഷം മാവ് പൊങ്ങാനായി 1 – 3 മണിക്കൂർ വെയ്ക്കുക. ശേഷം ഒരു പാത്രത്തിൽ എണ്ണ പുരട്ടിയ ശേഷം മാവൊഴിച്ച് മുന്തിരിങ്ങ വച്ച് അലങ്കരിച്ച് ആവിയിൽ വെച്ച് 15 – 20 മിനിറ്റ് വേവിക്കുക. വട്ടയപ്പം തണുത്തതിന് ശേഷം മാത്രം പാത്രത്തിൽ നിന്നെടുക്കുക.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here