ഉദ്ദേശ ശുദ്ധിയെ വളച്ചൊടിച്ചു; ഡിജിപിക്ക് കത്തയച്ചത് സല്യൂട്ട് ചോദിച്ചു വാങ്ങാനല്ലെന്ന് തൃശൂർ മേയർ

സല്യൂട്ട് വിവാദത്തിൽ പ്രതികരിച്ച് തൃശൂർ മേയർ. സല്യൂട്ട് ചോദിച്ചു വാങ്ങാനല്ല ഡിജിപിക്ക് കത്തയച്ചതെന്ന് മേയർ എം. കെ വർഗീസ് പറഞ്ഞു. തന്റെ ഉദ്ദേശ ശുദ്ധിയെ വളച്ചൊടിക്കുകയായിരുന്നു. പൊലീസിൽ നിന്ന് ഔദ്യോഗിക മറുപടി ലഭിച്ചിട്ടില്ലെന്നും മേയർ വ്യക്തമാക്കി.
പൊലീസുകാരനെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല. താൻ സല്യൂട്ട് ചോദിച്ചു വാങ്ങാൻ ശ്രമിച്ചുവെന്നാണ് പുറത്തുവന്ന വാർത്തകൾ. താനൊരു മുൻ സൈനികനാണ്. തനിക്ക് സൈനികരുടെ ബുദ്ധിമുട്ട് അറിയാം. ട്രാഫിക് ഡ്യൂട്ടിയിലുള്ള പൊലീസുകാരനെക്കൊണ്ട് നിർബന്ധിച്ച് സല്യൂട്ട് അടിപ്പിച്ചു എന്നതൊക്കെ ബാലിശമായ ആരോപണങ്ങളാണ്. ആദരവ് നൽകേണ്ടെന്നാണെങ്കിൽ വേണ്ടെന്നും എം. കെ വർഗീസ് വ്യക്തമാക്കി.
ഡ്യൂട്ടിയിലുള്ള പൊലീസുകാർ ബഹുമാനിക്കുന്നില്ലെന്നും സല്യൂട്ട് നൽകുന്നില്ലെന്നും ചൂണ്ടിക്കാട്ടി എം. കെ വർഗീസ് ഡിജിപിക്ക് പരാതി നൽകിയെന്നായിരുന്നു പുറത്തുവന്ന വാർത്ത. പരാതി ഡിജിപി ഡിഐജിക്ക് കൈമാറിയിരുന്നു.
Story Highlights: Thrissur mayor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here