Advertisement

ആളൂർ പീഡന ആരോപണം; ഹൈക്കോടതി ഉത്തരവ് അവഗണിച്ച് പൊലീസ്

July 4, 2021
1 minute Read

ആളൂർ പീഡന ആരോപണത്തിൽ ഹൈക്കോടതി ഉത്തരവ് അവഗണിച്ച് പൊലീസ്. സംഭവത്തിൽ കോടതി റിപ്പോർട്ട് ആവശ്യപ്പെട്ട് രണ്ട് മാസം പിന്നിട്ടിട്ടും നൽകിയില്ല.

തൃശൂർ ജില്ലാ പൊലീസ് മേധാവിയോട് ഇക്കഴിഞ്ഞ മെയ് 4നാണ് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദേശിച്ചത്. കേസിൽ പ്രത്യേക അന്വേഷണ സംഘം വേണമെന്ന ഹർജിയിലായിരുന്നു നടപടി. പൊലീസ് റിപ്പോർട്ട് കിട്ടിയ ശേഷം കേസ് കേൾക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ സംഭവത്തിൽ കോടതി റിപ്പോർട്ട് ആവശ്യപ്പെട്ട് രണ്ട് മാസം പിന്നിട്ടിട്ടും പൊലീസ് അനങ്ങിയിട്ടില്ല.

അതേസമയം, മുരിങ്ങൂർ ലൈംഗിക പീഡന പരാതിയിൽ വനിത കമ്മിഷൻ ഇടപെടാത്തത് പ്രതിയുടെ സ്വാധീനം കൊണ്ടെന്ന് ഒളിമ്പ്യൻ മയൂഖ ജോണി ആരോപിച്ചു. വനിതാ കമ്മിഷന് പരാതി നൽകിയിട്ടും മറുപടിയില്ല. വനിത കമ്മിഷനിൽ നിന്ന് നീതി ലഭിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നും മയൂഖാ ജോണി പറഞ്ഞു. വിഷയത്തിൽ അഡ്വക്കേറ്റ് ജനറൽ പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവം വിവാദമായതിന് പിന്നാലെയാണ് നടപടി.

Story Highlights: Aloor rape allegation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top