അമിതാഭ് ബച്ചൻറെ വസതി പൊളിക്കാൻ മുംബൈ കോർപ്പറേഷൻ

ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചന്റെ മുംബൈയിലെ വീട് പൊളിച്ച് നീക്കാൻ തീരുമാനിച്ച് മുൻസിപ്പൽ കോർപ്പറേഷൻ. റോഡ് വീതിക്കൂട്ടുന്നതിന്റെ ഭാഗമായാണ് ബച്ചൻറെ ‘പ്രതീക്ഷ’ എന്ന വീടിന്റെ ഒരു ഭാഗം പൊളിച്ച് മാറ്റാൻ നടപടിയെടുത്തിരിക്കുന്നത്. സന്ത് ധ്യാനേശ്വർ റോഡിലാണ് വീട് സ്ഥിതി ചെയ്യുന്നത്.
2017 ൽ ബച്ചനുൾപ്പെടെ ഏഴ് പേർക്ക് മുംബൈ കോർപ്പറേഷൻ അനധികൃത പൊളിക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു. എന്നാൽ, പിന്നീട് നടപടിയൊന്നും എടുത്തിരുന്നില്ല.
ബച്ചനെതിരെ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് കോൺഗ്രസ് കൗൺസിലർ തുലിപ് ബ്രിയാൻ മിറാൻഡയാണ് ഈ വിഷയം വീണ്ടും ഉന്നയിച്ചത്. ചുറ്റുമുള്ള മറ്റെല്ലാ വീടുകളും പൊളിച്ചിട്ടും ബച്ചനെതിരെ നടപടി എടുക്കാത്തത് എന്താണെന്നായിരുന്നു അദ്ദേഹം ഉയർത്തിയ ചോദ്യം.
റോഡ് വീതിക്കൂട്ടാനുള്ള നോട്ടീസ് നൽകി കഴിഞ്ഞത് പിന്നെ വൈകേണ്ടതില്ലെന്ന് മിറാൻഡ പറഞ്ഞു. തുടർന്നാണ് ബി.എം.സി. വസതിയുടെ ഒരു ഭാഗം പൊളിക്കാൻ തീരുമാനിച്ചത്. ബച്ചന്റെ വസ്‌തിയോട് ചേർന്നുള്ള ഭാഗത്തെ മതിൽ പൊളിച്ച് ഓവുചാൽ നിർമിച്ചിരുന്നു. എന്നാൽ ബച്ചന്റെ വീട് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് മാത്രം ഒന്നും ചെയ്തിരുന്നില്ല.
“നോട്ടീസ് നൽകിയിട്ടും എന്തുകൊണ്ടാണ് ഭൂമി ഏറ്റെടുക്കാതിരുന്നത്? ഇത് ഒരു സാധാരണക്കാരന്റെ സ്ഥലം ആയിരുന്നെങ്കിൽ മുൻസിപ്പൽ ആക്ട് നോട്ടീസിലെ സെക്ഷൻ 299 പ്രകാരം കോർപ്പറേഷൻ ഉടൻ തന്നെ അത് ഏറ്റെടുക്കുമായിരുന്നു”, മിറാൻഡ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here