Advertisement

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഭാരത് രത്‌ന നല്‍കണമെന്ന് അരവിന്ദ് കെജരിവാള്‍

July 4, 2021
1 minute Read

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഭാരത് രത്‌ന നല്‍കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. എല്ലാ ഡോക്ടര്‍മാര്‍ക്കും പാരാമെഡിക്‌സ് വിഭാഗത്തിനുമായി ഭാരത് രത്‌ന നല്‍കണമെന്ന ആവശ്യമാണ് കെജരിവാള്‍ മുന്നോട്ട് വച്ചത്.

ഒരു സമൂഹത്തിനായി ഭാരത് രത്‌ന നല്‍കാന്‍ ചട്ടമില്ലെങ്കില്‍ ആ ചട്ടങ്ങള്‍ മാറ്റണമെന്നും പ്രധാനമന്ത്രിക്ക് അയച്ച് കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. കൊവിഡിനെതിരായ പോരാട്ടത്തില്‍ നിരവധി ആരോഗ്യ പ്രവര്‍ത്തകരുടെ ജീവന്‍ നഷ്ടമായി. ഇവര്‍ക്കുള്ള ഒരു ആദരമായിരിക്കും ഈ പുരസ്‌കാരമെന്നും അരവിന്ദ് കെജരിവാള്‍ പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഭാരത് രത്‌ന നല്‍കുന്നതിലൂടെ ഓരോ ഇന്ത്യക്കാരനും സന്തോഷിക്കുമെന്നും കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വിശദീകരണം വന്നിട്ടില്ല.

Story Highlights: bharat ratna, aravind kejrival

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top