Advertisement

അനധികൃതമായി സൂക്ഷിച്ച തോക്കും തിരകളും കണ്ടെത്തി

July 4, 2021
1 minute Read
gun found malappuram

മലപ്പുറം പെരിന്തല്‍മണ്ണ ആനമങ്ങാട് അനധികൃതമായി സൂക്ഷിച്ച തോക്കും തിരകളും കണ്ടെത്തി. പെരിന്തൽമണ്ണ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പരിശോധനയിലാണ് ഒരു നാടൻ തോക്കും നാല് തിരകളും കണ്ടെത്തിയത്

വ്യാജ മദ്യ പരിശോധനക്കിടെ എക്‌സൈസ് സംഘത്തിന് ലഭിച്ച വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് ആയുധങ്ങൾ ചാക്കിലാക്കിയ നിലയിൽ കണ്ടെത്തിയത്. ഒരു സ്‌കൂട്ടറും പരിസരത്ത് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പെരിന്തൽമണ്ണ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.

Story Highlights: gun found, malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top