ഈവെനിംഗ് സ്‌നാക്കിന് പകരം ഓട്സ് സ്മൂത്തി ആയാലോ

പതിവ് ഈവെനിംഗ് സ്‌നാക്കിന് ഒരു മാറ്റമായാൽ എങ്ങനെയുണ്ടുവും. എല്ലാ സായാഹ്നങ്ങളിലും ചായയോടൊപ്പം ഒരു കടി അതാണല്ലോ നമ്മുടെ പതിവ് രീതി. എന്നാൽ അതൊന്ന് മാറ്റി പിടിക്കാം. ഒരു ഹെൽത്തി ഓട്സ് സ്മൂത്തി ഈവെനിംഗ് സ്നാക്കാക്കി ഒന്ന് പരീക്ഷിച്ചു നോക്കാം. ആരോഗ്യ ഭക്ഷണങ്ങളിൽ പ്രധാനിയാണ് ഓട്സ്. ഏത് പ്രായക്കാർക്കും കുടിക്കാൻ കഴിയുന്ന ഒരു ഹെൽത്തി ഡ്രിങ്കാണ് ഓട്സ് സ്മൂത്തി.
ചേരുവകൾ
- പാല്‍- ഒരു കപ്പ്
- ഓട്‌സ്- അരക്കപ്പ്
- പഴം- ഒന്ന്
- സപ്പോര്‍ട്ട- മൂന്നെണ്ണം (കുരുകളഞ്ഞ് ചെറുതായി അരിയുക)
- ഇഞ്ചിനീര്- അര ടീസ്പൂണ്‍
- തേന്‍- അല്‍പം
- ഈന്തപ്പഴം- രണ്ടോ, മൂന്നോ
തയാറാക്കുന്ന വിധം
ഈ ചേരുവകളെല്ലാം ജ്യൂസിറിലിട്ട് നന്നായി അടിച്ചെടുക്കുക. തണുപ്പ് വേണ്ടവർക്ക് ഐസ് ക്യൂബ്സ് കൂടി ചേർത്ത് ഗ്ലാസ്സിലേക്ക് പകരാം. അൽപ്പം ചോക്കോ ചിപ്സോ കോഫി പൗഡറോ മുകളിലിട്ട് അലങ്കരിക്കാവുന്നതാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here