ജയിലില്‍ ടി വി അനുവദിക്കണം; ഗുസ്തി വാര്‍ത്തകള്‍ അറിയുന്നില്ല; അധികൃതര്‍ക്ക് കത്തെഴുതി സുശീല്‍കുമാര്‍

വിനോദത്തിനായി ടി.വി അനുവദിക്കണമെന്നാവശ്യപ്പെട്ട് ജയില്‍ അധികൃതര്‍ക്ക് കത്തെഴുതി ഒളിമ്പ്യൻ സുശീല്‍ കുമാര്‍. ഗുസ്തി മത്സരങ്ങളെ കുറിച്ചറിയാന്‍ ടി.വി ആവശ്യമാണെന്നും കത്തിൽ പറയുന്നു. യുവ ഗുസ്തി താരം സാഗര്‍ ധാന്‍കറിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കഴിയുകയാണ് സുശീല്‍.
കേസില്‍ ജൂലൈ 9 വരെ സുശീലിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടിയിരുന്നു. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകളാണ് സുശീലിനെതിരെ ചുമത്തിയിരിക്കുന്നത്.
മേയ് 23നാണ് മുഖ്യപ്രതിയായ സുശീലിനെയും കൂട്ടാളി അജയ് ഭക്കര്‍വാലയെയും ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഛത്രസാല്‍ സ്‌റ്റേഡിയം പരിസരത്ത് വെച്ചാണ് സുശീലും കൂട്ടാളികളും സാഗറിനെയും രണ്ട് കൂട്ടുകാരെയും മര്‍ദിച്ചത്. മേയ് നാലിനായിരുന്നു സംഭവം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here