Advertisement

ചായ കുടിക്കു; മൈഗ്രേനിൽ നിന്ന് രക്ഷനേടു

July 4, 2021
Google News 0 minutes Read

പ്രായഭേദമന്യേ പലരെയും അലട്ടുന്ന പ്രശ്നമാണ് മൈഗ്രേൻ. കടുത്ത തലവേദനയാണിതിന്റെ പ്രധാന ലക്ഷണം. ശാരീരികവും മാനസികവും സാമൂഹികവുമായ കാരണങ്ങളാലും മൈഗ്രേൻ പിടിപ്പെടാം. വിവിധ കാരണങ്ങളാൽ തലച്ചോറിലെയും തലയോട്ടിയിലെയും രക്തക്കുഴലുകളിലുണ്ടാകുന്ന സങ്കോച വികാസമാണ് മൈഗ്രേന് പ്രധാനമായും കാരണമാകുന്നത്.

നെറ്റിയുടെ ഒരു വശത്ത് നിന്നാണ് മൈഗ്രേനിന്റെ വേദന സാധാരണയായി തുടങ്ങുക. ക്രമേണ വേദന മറുവശത്തേക്കും പിൻഭാഗത്തേക്കും വ്യാപിക്കാൻ തുടങ്ങും. മസ്തിഷ്ക്കത്തിലെ ചില ഭാഗങ്ങളിലെ ഘടനപരമായ മാറ്റങ്ങൾ മൈഗ്രേന് ഇടയാക്കും. വീക്കം, ചിലയിനം രാസപദാർത്ഥങ്ങളുടെ അഭാവവും മൈഗ്രേന് ഇടയാക്കും.

വിങ്ങലോടു കൂടിയ തലവേദനയാണ് മൈഗ്രേൻ ഉള്ളവരിൽ സാധാരണയായി കാണാറുള്ളത്. മൈഗ്രേൻ വേദനയുടെ കാഠിന്യം കുറയ്ക്കാൻ കഴിയുന്ന ചില ചായകളുണ്ട്.

ഇഞ്ചി ചായ

മസിൽ ടെൻഷൻ കുറയ്ക്കാൻ ഏറ്റവും മികച്ചതാണ് ഇഞ്ചി ചായ. ദഹനക്കേട്, തലകറക്കം എന്നിവയ്ക്കും ഇഞ്ചി ചായ മികച്ചതാണ്.

ഗ്രീൻ ടീ, ബ്ലാക്ക് ടീ

കഫീൻ അടങ്ങിയതാണ് ഗ്രീൻ ടീയും, ബ്ലാക്ക് ടീയും. ആന്റി ഓക്സിഡന്റും എ, ആന്റി ഇൻഫ്ലമേറ്ററി പ്രോപ്പര്‍ട്ടികളും ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ മൈഗ്രേനിന്റെ വേദനയിൽ നിന്ന് മുക്തിനേടാൻ ഇത് സഹായകമാകും.

പെപ്പെർമിൻറ് ടീ

ഇഞ്ചി ചായ പോലെ മികച്ചതാണ് പെപ്പെർമിൻറ് ടീ. പെയിൻ കില്ലർ കഴിക്കാതെ മൈഗ്രേൻ കുറയ്ക്കാൻ ഇത് സഹായിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here