Advertisement

കൊവിഡ് മരണം; അവ്യക്തതകള്‍ നീക്കി സുതാര്യത ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി

July 4, 2021
Google News 0 minutes Read

സംസ്ഥാനത്തെ കൊവിഡ് മരണനിരക്കുകള്‍ മറച്ചുവെച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. മരിച്ചവരുടെ എണ്ണവുമായി ബന്ധപ്പെട്ടുള്ള അവ്യക്തതകളെല്ലാം നീക്കി, സുതാര്യത ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ഡിസംബർ മുതലുള്ള കൊവിഡ് മരണങ്ങളുടെ പൂർണ പട്ടിക രണ്ടു ദിവസത്തിനകം പുറത്തുവിടും. സ്വകാര്യത സൂക്ഷിച്ചും കണക്കുകള്‍ കൃത്യമായിയും പ്രസിദ്ധീകരിക്കും. ഇതിനായി പുതിയ സോഫ്റ്റ് വെയര്‍ തയാറാക്കും.

ജൂണ്‍ 16ന് ശേഷമുള്ള മുഴുവന്‍ മരണങ്ങളും 24 മണിക്കൂറിനകം റിപ്പോര്‍ട്ട് ചെയ്യാൻ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രേഖകളില്ലാത്ത കൊവിഡ് മരണങ്ങള്‍ കൂടി എണ്ണത്തില്‍ ഉള്‍പ്പെടുത്താനും ആവശ്യപ്പെട്ടു. വിവരങ്ങള്‍ ഓണ്‍ലൈന്‍ അപ്ഡേഷനാണ് നടത്തുന്നത്. കൊവിഡ് ബാധിച്ച്‌ മരിച്ചയാളുടെ വിവരം അതുപോലെ തന്നെ രേഖപ്പെടുത്തണമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിലപാടെന്നും വീണ ജോര്‍ജ് വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here