Advertisement

കോളിഫ്ലവർ ധാരാളമായി കഴിക്കുന്നവർ അറിയാതെ പോകരുത് ഈ അപകടം

July 5, 2021
Google News 0 minutes Read

ചിക്കനെ വെല്ലുന്ന രുചിയിൽ നല്ല മൊരിഞ്ഞ വിഭവമായും നല്ല സ്വാദൂറുന്ന മസാലക്കറിയായുമൊക്കെ നമ്മുടെ മുന്നിൽ എത്തുന്ന പച്ചക്കറിയാണ് കോളിഫ്ലവർ. വളരെ എളുപ്പം തയാറാക്കാൻ കഴിയുന്നതും പോഷക ഗുണങ്ങൾ ധാരാളമുള്ളതിനാലും കോളിഫ്ലവറിന് ആവശ്യക്കാർ ഏറെയാണ്. എന്നാൽ കോളിഫ്ലവർ ആസ്വദിച്ച് കഴിക്കുന്ന പലരും അതിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന പാർശ്വഫലങ്ങളെ കുറിച്ച് ശ്രദ്ധാലുക്കളല്ല.

കാബേജ്, ബ്രോക്കോളി, ബ്രസൽസ്, സ്പ്രൗട്സ് തുടങ്ങിയവ ഉൾപ്പെടുന്ന ബ്രാസികേസി കുടുംബത്തിൽ ഉൾപ്പെടുന്നതാണ് കോളിഫ്ലവർ. ക്രൂസിഫെറസ് വെജിറ്റബിള്‍സ് എന്ന് പൊതുവേ അറിയപ്പെടുന്ന ഇവ ഫോളേറ്റ്, വൈറ്റമിന്‍ കെ, ഫൈബര്‍ തുടങ്ങിയ പോഷകങ്ങൾ ധാരാളം അടങ്ങിയതാണ്. എന്നാല്‍ ഇവ കൂടുതലായി കഴിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ക്കു വഴി വയ്ക്കുന്നു. ഇവ വഹിക്കാൻ ബുദ്ധിമുട്ടുള്ള ആഹാരങ്ങളാണ്. പ്രത്യേകിച്ച് പച്ചയ്ക്ക് കഴിക്കുമ്പോൾ. ഇതാണ് വയറ്റിൽ ഗ്യാസ് രൂപീകരണത്തിന് കാരണമാകുന്നത്.

ക്രൂസിഫെറസ് പച്ചക്കറികളില്‍ അടങ്ങിയിരിക്കുന്ന റാഫിനോസ് എന്ന കാര്‍ബോഹൈഡ്രേറ്റ് രൂപത്തെ ദഹിപ്പിക്കാന്‍ കഴിയുന്ന രസങ്ങളൊന്നും മനുഷ്യ ശരീരത്തിൽ ഇല്ല. അതിനാൽ ഇത് കഴിക്കുമ്പോൾ റാഫിനോസ് ദഹിക്കാതെ ചെറുകുടലിൽ നിന്ന് വൻകുടലിലേക്ക് എത്തും. ഇവിടെ വെച്ച് ബാക്ടീരിയ അതിനെ പുളിപ്പിക്കാൻ ശ്രമിക്കും. ഇതാണ് അമിതമായ ഗ്യാസിന് കാരണമാകുന്നത്.

കോളിഫ്‌ളവറില്‍ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസിനോലേറ്റ്‌സ് എന്ന രാസവസ്തുക്കളും പ്രശ്‌നമുണ്ടാക്കും. സള്‍ഫർ അടങ്ങിയ അവ വയറിൽ വച്ച് വിഘടിച്ച് ഹൈഡ്രജൻ സൾഫൈഡ് ഉണ്ടാകുന്നു.

ഇക്കാരണങ്ങള്‍ കൊണ്ട് കോളിഫ്‌ളവറിനെ ഭക്ഷണത്തില്‍നിന്ന് അകറ്റി നിര്‍ത്തുകയൊന്നും വേണ്ട. 30 ശതമാനം അധികം പ്രോട്ടീനും വിവിധ ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ കോളിഫ്‌ളവര്‍ ഗുണമുള്ളതു തന്നെയാണ്. പക്ഷേ, അമിതമായാൽ ദഹന സംവിധാനത്തിൻറെ താളം തെറ്റുമെന്ന് മാത്രം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here