ഫാദർ സ്റ്റാൻസ്വാമിയുടെ മരണം ; അനുശോചിച്ച് രാഹുൽ ഗാന്ധി

ഫാദർ സ്റ്റാൻ സ്വാമിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് രാഹുൽ ഗാന്ധി. ഫാദർ സ്റ്റാൻ സ്വാമി മനുഷ്യത്വവും നീതിയും അർഹിച്ചിരുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
ഇതിനിടെ ഫാദർ സ്റ്റാൻ സ്വാമിയുടെ മരണം ഭരണകൂട കൊലപാതകമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അഭ്പ്രായപ്പെട്ടിരുന്നു.
Heartfelt condolences on the passing of Father Stan Swamy.
— Rahul Gandhi (@RahulGandhi) July 5, 2021
He deserved justice and humaneness.
ഇന്ന് ഉച്ചയോടെയാണ് മനുഷ്യാവകാശ പ്രവർത്തകനും വൈദികനുമായ ഫാദർ സ്റ്റാൻ സ്വാമി അന്തരിച്ചത്. 84 വയസായിരുന്നു. ബാദ്രയിലെ ഹോളി ഫെയ്ത്ത് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഭീമ കൊറേഗാവ് കേസിൽ എൻ ഐ എ അറസ്റ്റ് ചെയ്ത അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായതിനെ തുടർന്ന് ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
Story Highlights: Father Stan Swamy , Rahul Gandhi Tweets
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here