നിയമസഭ കയ്യാങ്കളി കേസില്‍ സര്‍ക്കാരിന് സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം; കേസ് പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാരിനാകില്ല

നിയമസഭ കയ്യാങ്കളി കേസില്‍ എംഎല്‍എമാരുടെ പ്രവൃത്തികളെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രിംകോടതി. കേസ് പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാനാകില്ല. മാപ്പര്‍ഹിക്കാത്ത പെരുമാറ്റമാണ് എംഎല്‍എമാരുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് തുറന്നടിച്ചു.
എന്ത് സന്ദേശമാണ് നേതാക്കള്‍ ജനങ്ങള്‍ക്ക് നല്‍കുന്നതെന്നും നേതാക്കള്‍ ഇങ്ങനെയാണോ പെരുമാറേണ്ടതെന്നും ജസ്റ്റിസ് എംആര്‍ ഷാ ചോദിച്ചു. ബജറ്റ് തടസപ്പെടുത്താനാണ് എംഎല്‍എമാര്‍ ശ്രമിച്ചത്. എംഎല്‍എമാരുടെ പ്രവൃത്തി അംഗീകരിക്കാനാവില്ല. മൈക്ക് വലിച്ചൂരു തറയിലെറിഞ്ഞ എംഎല്‍എ വിചാരണ നേരിടുക തന്നെ വേണമെന്നും കോടതി നിരീക്ഷിച്ചു.
കയ്യാങ്കളി കേസില്‍ മുതിര്‍ന്ന എംഎല്‍എമാരെ ഏഴ് ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാകന്‍ രഞ്ജിത് കുമാര്‍ അറിയിച്ചു. കേസില്‍ ഹൈക്കോടതി വിധിയില്‍ പരാമര്‍ശിച്ച വിവരങ്ങള്‍ ഹാജരാക്കാനും സുപ്രിംകോടതി നിര്‍ദേശിച്ചു. കേസ് 15ന് വീണ്ടും പരിഗണിക്കും. സംസ്ഥാന സര്‍ക്കാരിന്റെയും ആറ് എംഎല്‍എമാരുടെയും അപ്പീലുകള്‍ പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ വിമര്‍ശനം.
Story Highlights: legislative assembly ruckus case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here