സര്‍ക്കാര്‍ സത്യവാങ്‌മൂലത്തില്‍ കെ എം മാണി അഴിമതിക്കാരനെന്ന് പറഞ്ഞിട്ടില്ല; ജോസ് കെ മാണി

നിയമസഭാ കൈയാങ്കളി കേസില്‍ സര്‍ക്കാര്‍ കോടതിയില്‍ സമർപ്പിച്ച സത്യവാങ്‌മൂലത്തില്‍ കെ.എം മാണി അഴിമതിക്കാരനെന്ന് പറഞ്ഞിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ മാണി. എല്‍ഡിഎഫ് കണ്‍വീനറോട് ഇക്കാര്യം സംസാരിച്ചു. മുന്നണി കണ്‍വീനര്‍ എ വിജയരാഘവനും ഇക്കാര്യം കൃത്യമായി വിശദീകരിച്ചെന്നും ജോസ് പറഞ്ഞു.
കോടതിയില്‍ നടന്ന കാര്യങ്ങളെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. കെ എം മാണിയോട് എന്നും അനുകൂല നിലപാടാണ് ഇടത് മുന്നണിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കേരളാ കോണ്‍ഗ്രസില്‍ വാര്‍ഡ് തലം മുതല്‍ തന്നെ പുനസംഘടന നടത്തും. പാര്‍ട്ടി ഘടന തന്നെ മാറും. പ്രവാസി മലയാളികള്‍ക്ക് പാര്‍ട്ടി അംഗത്വമെടുക്കുന്ന തരത്തിലാകുമിത്. മറ്റ് പാര്‍ട്ടികളില്‍ നിന്നും നിരവധിയാളുകള്‍ കേരളകോണ്‍ഗ്രസില്‍ എത്തുന്നുണ്ട്. കോട്ടയത്ത് നടന്ന സ്‌റ്റിയറിംഗ് കമ്മിറ്റി യോഗത്തിലെ ദീര്‍ഘമായ ചര്‍ച്ചയ്‌ക്കൊടുവിലാണ് ഈ തീരുമാനമെടുത്തതെന്ന് ജോസ് കെ മാണി പറഞ്ഞു.