Advertisement

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കായി വാതിൽ തുറന്ന് നിരവധി രാജ്യങ്ങൾ

July 6, 2021
Google News 1 minute Read

കൊവിഡ്‌ മഹാമാരി എല്ലാ മേഖലകളെയും പ്രതികൂലമായി ബാധിച്ചെങ്കിലും, അതിൽ പ്രധാനമായി പ്രതിസന്ധി ഘട്ടത്തിലേക്ക് വീണ് പോയ ഒരു വിഭാഗമാണ് ടൂറിസം. യാത്ര പ്രേമികളെയും കൊവിഡ്‌ കാലഘട്ടം പ്രതികൂലമായി ബാധിച്ചു. ഏറെക്കാലമായി നീണ്ട നിൽക്കുന്ന നിരാശയുടെ അങ്ങേയറ്റത്ത് പ്രതീക്ഷയുടെ കിരണങ്ങൾ സ്വപ്നം കാണുകയാണ് ഓരോ സഞ്ചാരിയും. പഴയ പോലെ ഇനി എന്ന് യാത്ര ചെയ്യാനാവും എന്നറിയില്ല. എന്നാൽ, ഈയിടെയായി ചില രാജ്യങ്ങൾ അവരുടെ വാതിലുകൾ ഇന്ത്യയിലെ സഞ്ചാരികൾക്കായി തുറക്കുന്നുണ്ട്. ഇന്ത്യക്കാർക്ക് ഇപ്പോൾ യാത്ര ചെയ്യാനാവുന്ന രാജ്യങ്ങൾ ഏതൊക്കെയെന്ന് നോക്കാം;

അമേരിക്ക, കരീബിയൻ

ബെലിസ്, കോസ്റ്റാറിക്ക, ഇക്വഡോര്‍, എല്‍ സാല്‍വഡോര്‍, ഗ്വാട്ടിമാല, ഗയാന, ഹോണ്ടുറാസ്, നിക്കരാഗ്വ, പരാഗ്വേ, ഡൊമിനിക്കന്‍ റിപ്പബ്ലിക്, വെനസ്വേല എന്നിവിടങ്ങളിലേക്ക് ഇന്ത്യക്കാര്‍ക്ക് ഇപ്പോള്‍ യാത്ര ചെയ്യാം. ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ ക്വാറന്റീൻ ആവശ്യമില്ല. എന്നാൽ, ഇവയിൽ മിക്ക രാജ്യങ്ങളിലും ആർ.ടി.പി.സി.ആർ. പരിശോധന ഫലം ആവശ്യമാണ്. യാത്ര പോകും മുമ്പ് അതത് രാജ്യങ്ങളുടെ വെബ്‌സൈറ്റ് നോക്കണം.

ബാര്‍ബഡോസ്‌, ബെര്‍മുഡ, മെക്സിക്കോ, പനാമ എന്നിവിടങ്ങളില്‍ ഇന്ത്യന്‍ സഞ്ചാരികള്‍ മറ്റു ആവശ്യകതകള്‍ക്കൊപ്പം തന്നെ ക്വാറന്റീൻ കൂടി പാലിക്കേണ്ടതുണ്ട്.

ഏഷ്യ

അഫ്ഗാനിസ്ഥാൻ, കിർഗിസ്ഥാൻ, അർമേനിയ എന്നിവടങ്ങളിലേക്ക് ഇപ്പോൾ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യാത്ര ചെയ്യാം. ഈ സ്ഥലങ്ങളിൽ ആർ.ടി.പി.സി.ആർ. പരിശോധന ഫലം അത്യാവശ്യമാണ്. എത്തി ചേർന്ന ശേഷം വേണ്ടതും ടെസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടേക്കാം.

യൂറോപ്പ്

റഷ്യ, അൽബേനിയ, ബോസ്‌നിയ, കൊസോവോ, സെർബിയ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് ക്വാറന്റീൻ ആവശ്യമില്ല. യാത്രക്കാർ ആർ.ടി.പി.സി.ആർ. പരിശോധന ഫലം കൈയിൽ കരുതേണ്ടതുണ്ട്. റിപ്പോർട് കയ്യിലില്ലെങ്കൽ ക്വാറന്റീൻ പാലിക്കേണ്ടി വരും. എന്നാൽ, മോണ്ടിനെഗ്രോയിലേക്ക് യാത്ര ചരിയുന്ന എല്ലാ ഇന്ത്യക്കാരും ക്വാറന്റീൻ പാലിക്കേണ്ടതുണ്ട്.

ആഫ്രിക്ക

റുവാണ്ട മാത്രമാണ് ഇന്ത്യക്കാർക്ക് പ്രവേശനം അനുവദിക്കുന്നതിൽ ക്വാറന്റീൻ ആവശ്യകതയുള്ള രാജ്യം. ഈജിപ്ത്, എത്യോപ്യ, ഗാംബിയ, ഘാന, ഗിനി- ബിസോ, മാലി, മൌറിട്ടാനിയ, മൊസാംബിക്ക്, നമീബിയ, സെനഗല്‍, സൗത്താഫ്രിക്ക, സാംബിയ, ടാൻസാനിയ എന്നിവിടങ്ങളിലേക്ക് രോഗ ലക്ഷണങ്ങളില്ലാത്ത ഇന്ത്യക്കാർക്ക് ക്വാറന്റീൻ ഇല്ലാതെ തന്നെ പ്രവേശിക്കാം. ലക്ഷണങ്ങൾ ഉള്ളവർ ക്വാറന്റീൻ പാലിക്കണം. എല്ലാ യാത്രക്കാരും കൊവിഡ്‌ നെഗറ്റീവ് റിപ്പോർട്ട് കയ്യിൽ കരുതണം.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here