Advertisement

ഇംഗ്ലണ്ടിന് തിരിച്ചടി; പാക് പരമ്പരയ്ക്കുള്ള ടീമിൽ 7 പേർക്ക് കൊവിഡ്

July 6, 2021
Google News 1 minute Read

പാകിസ്താനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് മുന്നേ ഇംഗ്ലണ്ടന് തിരിച്ചടി. ടീമിലെ ഏഴുപേര്‍ക്ക്​ കൊവിഡ്​ സ്ഥിരീകരിച്ചു. മൂന്നു താരങ്ങൾക്കും മറ്റുള്ള നാലുപേരുമാണ് പോസിറ്റീവ് ആയത്. അതേസമയം പാകിസ്​താനുമായുള്ള പരമ്പര മാറ്റിവെയ്ക്കില്ലെന്ന് ഇ.സി.ബി അറിയിച്ചു.

മുഴുവൻ താരങ്ങളും ഐസൊലേഷനിലാകുന്നതോടെ ‘പുത്തന്‍’ ടീമാകും പാകിസ്​താനെതിരെ കളിക്കാനിറങ്ങുക. പരിക്ക്​ മാറിയെത്തിയ ഓൾ റൗണ്ടർ ബെന്‍ സ്​റ്റോക്​സാകും ടീമിനെ നയിക്കുന്നത്. നേരത്തെ ഇംഗ്ലണ്ടിലെ ആരോഗ്യ വിഭാഗത്തിന്‍റെ സഹകരണത്തോടെ കൊവിഡ്​ ബാധിതരെ നിരീക്ഷിക്കു​മെന്നും ടീമംഗങ്ങളെ ഐസൊലേഷനിലാക്കുമെന്നും ഇ.സി.ബി അറിയിച്ചിരുന്നു.

കര്‍ശന ​പ്രോ​​ട്ടോക്കോള്‍ നിലനില്‍ക്കവേ താരങ്ങള്‍ക്ക്​ കൊവിഡ്​ ബാധിച്ചതിനെക്കുറിച്ച്‌​ അന്വേഷണം നടത്തും. ജൂലൈ എട്ടുമുതലാണ്​ പാകിസ്​താനുമായുള്ള മൂന്നു മത്സരങ്ങള്‍ അടങ്ങിയ ഏകദിന പരമ്പര ആരംഭിക്കുന്നത്​. ശേഷം മൂന്ന്​ ട്വന്‍റി 20കളും ഷെഡ്യൂള്‍ ചെയ്​തിട്ടുണ്ട്​. ഓഗസ്റ്റ്​ നാലുമുതലാണ്​ ഇന്ത്യ-ഇംഗ്ലണ്ട്​ ടെസ്റ്റ്​ പരമ്പര.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here