ഇംഗ്ലണ്ടിന് തിരിച്ചടി; പാക് പരമ്പരയ്ക്കുള്ള ടീമിൽ 7 പേർക്ക് കൊവിഡ്

പാകിസ്താനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് മുന്നേ ഇംഗ്ലണ്ടന് തിരിച്ചടി. ടീമിലെ ഏഴുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്നു താരങ്ങൾക്കും മറ്റുള്ള നാലുപേരുമാണ് പോസിറ്റീവ് ആയത്. അതേസമയം പാകിസ്താനുമായുള്ള പരമ്പര മാറ്റിവെയ്ക്കില്ലെന്ന് ഇ.സി.ബി അറിയിച്ചു.
മുഴുവൻ താരങ്ങളും ഐസൊലേഷനിലാകുന്നതോടെ ‘പുത്തന്‍’ ടീമാകും പാകിസ്താനെതിരെ കളിക്കാനിറങ്ങുക. പരിക്ക് മാറിയെത്തിയ ഓൾ റൗണ്ടർ ബെന്‍ സ്റ്റോക്സാകും ടീമിനെ നയിക്കുന്നത്. നേരത്തെ ഇംഗ്ലണ്ടിലെ ആരോഗ്യ വിഭാഗത്തിന്റെ സഹകരണത്തോടെ കൊവിഡ് ബാധിതരെ നിരീക്ഷിക്കുമെന്നും ടീമംഗങ്ങളെ ഐസൊലേഷനിലാക്കുമെന്നും ഇ.സി.ബി അറിയിച്ചിരുന്നു.
കര്‍ശന പ്രോട്ടോക്കോള്‍ നിലനില്‍ക്കവേ താരങ്ങള്‍ക്ക് കൊവിഡ് ബാധിച്ചതിനെക്കുറിച്ച് അന്വേഷണം നടത്തും. ജൂലൈ എട്ടുമുതലാണ് പാകിസ്താനുമായുള്ള മൂന്നു മത്സരങ്ങള്‍ അടങ്ങിയ ഏകദിന പരമ്പര ആരംഭിക്കുന്നത്. ശേഷം മൂന്ന് ട്വന്റി 20കളും ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് നാലുമുതലാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here