രാജ്യത്തെ ജി.എസ്.ടി. വരുമാനത്തിൽ ഇടിവ്

രാജ്യത്തെ ജി.എസ്.ടി വരുമാനത്തിൽ ഇടിവ്. എട്ട് മാസത്തിന് ശേഷം ജി.എസ്.ടി. വരുമാനം ഒരു ലക്ഷം കോടിക്ക് താഴെയെത്തി. ജൂണിലെ വരുമാനം 92849 കോടി രൂപയായിരുന്നു. 2020 സെപ്റ്റംബറിനു ശേഷം ആദ്യമായാണ് ജി.എസ്.ടി വരുമാനം ഒരു ലക്ഷം കോടി രൂപയിൽ താഴെയാകുന്നത്.
മൊത്തം വരുമാനത്തിൽ കേന്ദ്ര ജി.എസ്.ടി. 16,424 കോടി രൂപയും സ്റ്റേറ്റ് ജി.എസ്.ടി. 20,397 കോടി രൂപയും ഐ.ജി.എസ്.ടി. 49,079 കോടി രൂപയുമാണ്. സെസ് ഇനത്തിൽ 6,949 കോടി രൂപയാണ് ലഭിച്ചത്.
കഴിഞ്ഞ വർഷം ഇതേ കാലയളവിലെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ രണ്ട് ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. മെയ് മാസത്തിലെ വ്യാപാര ഇടപാടുകളാണ് ജൂൺ മാസത്തിലെ ജി.എസ്.ടി. വരുമാനത്തിൽ കാര്യമായും പ്രതിഫലിക്കുക. കൊവിഡിന്റെ രണ്ടാം തരംഗത്തിൽ രാജ്യത്ത് പലയിടങ്ങളും വീണ്ടും ലോക്ഡൗണിലായതാണ് വരുമാനത്തെ ബാധിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here