Advertisement

ആരോഗ്യ ഗുണങ്ങൾ ധരാളമുള്ള ഓട്സ് ഉപ്പ്മാവ്

July 6, 2021
1 minute Read

പ്രോട്ടീണ് ധരാളമായി അടങ്ങിയിട്ടുള്ള ഒരുത്തി വിഭവമാണ് ഓട്സ്. ഓട്സ് ഇഷ്ടമില്ലാത്തവർ പോലും ഈ ഉപ്പ്മാവ് കഴിക്കും. പ്രമേഹമുള്ളവർക്കും വണ്ണം കുറക്കാനാഗ്രഹിക്കുന്നവർക്കും കഴിക്കാവുന്ന ഒരു ഹെൽത്തി വിഭവം കൂടിയാണിത്. പ്രഭാത് ഭക്ഷണമായും അത്താഴമായും ഈ വിഭവം കഴിക്കാവുന്നതാണ്.

ചേരുവകൾ

  • നെയ്യ് – 1 ടേബിൾസ്പൂൺ
  • കശുവണ്ടിപരിപ്പ് – 5
  • കടുക് – 1 ടീസ്പൂൺ
  • കറിവേപ്പില– ആവശ്യത്തിന്
  • ഇഞ്ചി – 1 ഇഞ്ച് കഷ്ണം (പൊടിയായി അരിഞ്ഞത്)
  • പച്ച മുളക് – 1 പൊടിയായി അരിഞ്ഞത്
  • കായപ്പൊടി – 1/4 ടീസ്പൂൺ
  • വെള്ളം – 2 1/2 കപ്പ്
  • സവാള – 1
  • ഓട്സ് – 1 കപ്പ്
  • കടല (ബേബി ചിക്ക് പീ, വറുത്തു പൊടിച്ചത്) – 1 ടേബിൾസ്പൂൺ
  • കാരറ്റ് – 1/2 കപ്പ് (ആവയിൽ വേവിച്ചത്)
  • ബീൻസ് – 1/2 കപ്പ് (ആവയിൽ വേവിച്ചത്)
  • സ്വീറ്റ് കോൺ – 1/2 കപ്പ് (ആവയിൽ വേവിച്ചത്)
  • ഉപ്പ് – ആവശ്യത്തിന്
  • മല്ലിയില – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു പാനിൽ എണ്ണയൊഴിച്ച് കശുവണ്ടി പരിപ്പ് വറത്തെടുക്കുക. ഇതിലേക്ക് കടുക്, കറിവേപ്പില, പച്ചമുളക്, ഇഞ്ചി, കായം എന്നിവ ചേർത്ത് ഒരു മിനിറ്റ് വഴറ്റുക. ഇതിലേക്ക് പൊടിയായി അരിഞ്ഞ സവാളയും ചേർത്ത് ബ്രൗൺ നിറമാകുന്നതു വരെ വഴറ്റി എടുക്കുക. ശേഷം വറുത്തെടുത്ത ഓട്സ്, സ്വീറ്റ് കോൺ, കാരറ്റ്, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.

രണ്ടര കപ്പ് തിളച്ച വെള്ളം ഒഴിച്ച് തീ കൂട്ടി, അടച്ച് വെച്ച് 10 മിനിറ്റ് വേവിക്കുക. ഇടയ്ക്കിടെ ഇളക്കി കൊടുക്കാൻ മറക്കരുത്. മല്ലിയില കൊണ്ട് അലങ്കരിച്ച് വിളമ്പാം. .

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
ദർബാർ ഹാളിൽ പൊതുദർശനം
വിലാപയാത്രയായി ആലപ്പുഴയിലേക്ക്
സംസ്കാരം ബുധനാഴ്ച
Top