Advertisement

കെ.സുധാകരന്റെ അധിക്ഷേപത്തിന് മറുപടിയുമായി മുൻ ഡ്രൈവർ

July 6, 2021
1 minute Read

കെ.സുധാകരന്റെ അധിക്ഷേപത്തിന് മറുപടിയുമായി വിജിലൻസിൽ പരാതി നൽകിയ മുൻ ഡ്രൈവർ പ്രശാന്ത് ബാബു. വ്യക്തിപരമായ അധിക്ഷേപം തിരുത്തിയില്ലെങ്കിൽ കെ. സുധാകരനെതിരെ നടപടിയെടുക്കുമെന്ന് പ്രശാന്ത് ബാബു പറഞ്ഞു.

നിത്യമദ്യപാനിയാണെന്ന പരാമർശം പിൻവലിച്ച് കെ.സുധാകരൻ മാപ്പു പറയണമെന്നും കെ പി സി സി ഓഫീസിൽ മുച്ചീട്ടുകളിയുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നത് നല്ലതാണെന്നും പ്രശാന്ത് ബാബു അഭിപ്രായപ്പെട്ടു.

തനിക്കെതിരെ പരാതി നൽകിയ മുൻഡ്രൈവർക്കെതിരെ കെ പി സി സി പ്രസിഡന്റ് കെ.സുധാകരൻ രംഗത്തെത്തിയിരുന്നു. ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നുവെന്ന് കെ സുധാകരൻ വ്യക്തമാക്കിയിരുന്നു. പരാതിക്കാരൻ വിശ്വാസയോഗ്യനായ ആളല്ല. താല്കാലിക ഡ്രൈവറായിരുന്ന അയാൾ തന്നെ ചതിക്കാൻ ശ്രമിച്ചിരുന്നുവെന്ന് സുധാകരൻ ആരോപിച്ചു. കേസ് രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

Story Highlights: K.Sudhakaran , EX- Driver Prasanth Babu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top