കള്ളപ്പണം വെളുപ്പിക്കൽ: മഹബൂബ മുഫ്തിയുടെ മാതാവിനെ ഇ ഡി ചോദ്യം ചെയ്യും

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മഹബൂബ മുഫ്തിയുടെ മാതാവ് ഗുല്‍ഷന്‍ നസീറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യും.ജൂലൈ 14ന് ശ്രീനഗറിലെ ഓഫിസില്‍ ഹാജരാകാന്‍ ഇ.ഡി നോട്ടീസ് നല്‍കി.
കശ്മീരില്‍ എത്തിയ മണ്ഡല പുനര്‍ നിര്‍ണയ കമീഷനെ കാണേണ്ടതില്ലെന്ന് പി.ഡി.പി തീരുമാനിച്ചതിന് പിന്നാലെയാണ് ഇ.ഡിയുടെ നീക്കമെന്ന് മഹബൂബ ആരോപിച്ചു. രാഷ്ട്രീയ എതിരാളികളെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ മുതിര്‍ന്ന പൗരന്‍മാരെപോലും വെറുതെ വിടുന്നില്ല. ദേശീയ അന്വേഷണ ഏജന്‍സിയും ഇ.ഡിയും ഉള്‍പ്പെടെയുള്ള ഏജന്‍സികളെ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കായി കേന്ദ്രം ഉപയോഗിക്കുകയാണെന്നും മഹബൂബ ട്വീറ്റ്ചെയ്തു.
On the day PDP chose not to meet Delimitation Commission, ED sent a summon to my mother to appear in person for unknown charges. In its attempts to intimidate political opponents,GOI doesn’t even spare senior citizens. Agencies like NIA & ED are now its tools to settle scores pic.twitter.com/pVw2uYMAor
— Mehbooba Mufti (@MehboobaMufti) July 6, 2021
കശ്മീര്‍ മുന്‍ മുഖ്യമന്ത്രി അന്തരിച്ച മുഫ്തി മുഹമ്മദ് സഈദിെന്‍റ ഭാര്യയാണ് ഗുല്‍ഷന്‍ നസീര്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here