Advertisement

പരുക്ക്: ശുഭ്മൻ ഗിൽ നാട്ടിലേക്ക് മടങ്ങും; പൃഥ്വി ഷാ ടീമിലെത്തിയേക്കും

July 6, 2021
Google News 1 minute Read
shubhman gill england tour

പരുക്കേറ്റ ഇന്ത്യൻ ഓപ്പണർ ശുഭ്മൻ ഗിൽ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കുള്ള ടീമിൽ നിന്ന് പുറത്തായി. നേരത്തെ, താരം ആദ്യ മത്സരങ്ങൾ കളിക്കില്ലെന്ന റിപ്പോർട്ടുകളാണ് വന്നതെങ്കിലും ഇപ്പോൾ ടെസ്റ്റ് പരമ്പരയിലെ ഒരു മത്സരത്തിലും ഗില്ലിനു കളിക്കാൻ കഴിയില്ലെന്നാണ് സൂചന. ഇതോടെ താരത്തെ ബിസിസിഐ നാട്ടിലേക്ക് അയക്കും. ഗില്ലിനു പകരം നിലവിൽ ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിൽ ഉൾപ്പെട്ടിട്ടുള്ള മറ്റൊരു ഓപ്പണർ പൃഥ്വി ഷായെ ടീമിലെത്തിക്കാൻ മാനേജ്മെൻ്റ് ശ്രമം തുടങ്ങിയിട്ടുണ്ട്.

റിസർവ് താരമായി അഭിമന്യു ഈശ്വരൻ ഇംഗ്ലണ്ടിലുണ്ട്. എന്നാൽ, മോശം രഞ്ജി സീസണും ന്യൂസീലൻഡ് എ ടീമിനെതിരെ മികച്ച പ്രകടനം നടത്താൻ കഴിയാതിരുന്നതും താരത്തിനു തിരിച്ചടിയാണ്. അതുകൊണ്ട് തന്നെ ഗില്ലിനു പകരം ഷായെ എത്തിക്കണമെന്നാണ് ടീം മാനേജ്മെൻ്റ് ആവശ്യപ്പെടുന്നത്. ഷായോടൊപ്പം കർണാടക താരം ദേവ്ദത്ത് പടിക്കലിനെയും ഇംഗ്ലണ്ടിൽ എത്തിച്ചേക്കും. ഗില്ലിൻ്റെ അഭാവത്തിൽ മായങ്ക് അഗർവാൾ ഓപ്പണറാവുമെങ്കിലും സുദീർഘമായ പരമ്പര ആയതുകൊണ്ട് തന്നെ ടോപ്പ് ഓർഡർ ബാറ്റ്സ്മാന്മാർ ആവശ്യത്തിന് ഉണ്ടാവണമെന്നാണ് മാനേജ്മെൻ്റ് പറയുന്നത്. എന്നാൽ, മാനേജ്മെൻ്റിൻ്റെ ഈ ആവശ്യത്തോട് ബിസിസിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഓഗസ്റ്റ് 4നാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുക. 4 ടെസ്റ്റുകളാണ് പരമ്പരയിൽ ഉള്ളത്. അടുത്ത സീസണിലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും ഈ മത്സരത്തോടെ ആരംഭിക്കും. 2023 ജൂൺ മാസത്തിൽ ഫൈനൽ മത്സരം നടക്കും.

Story Highlights: shubhman gill out from england tour

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here