Advertisement

പഠനത്തിൽ മികവ് തെളിയിക്കുന്ന സ്‍കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്കും കുടുംബങ്ങള്‍ക്കും ഇനി യുഎഇയില്‍ ഗോള്‍ഡന്‍ വിസ

July 6, 2021
2 minutes Read

പഠനത്തിൽ മികവ് തെളിയിച്ച സ്‍കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഇനി യുഎഇയില്‍ ഗോള്‍ഡന്‍ വിസ അനുവദിക്കും. മിടുക്കരായ വിദ്യാര്‍ത്ഥികളുടെ നേട്ടങ്ങള്‍ അംഗീകരിക്കുന്നതിനൊപ്പം അവര്‍ക്ക് മികച്ച അന്തരീക്ഷമൊരുക്കാനും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി.

10 വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസക്കായി എമിറേറ്റ്സ് സ്‍കൂള്‍സ് എസ്റ്റാബ്ലിഷ്‍മെന്റ് വഴിയാണ് അപേക്ഷ നല്‍കേണ്ടത്. ഹൈ സ്‌കൂൾ പരീക്ഷയില്‍ 95 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയ പബ്ലിക്, പ്രൈവറ്റ് സ്‍കൂളുകളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

ശരാശരി ഗ്രേഡ് പോയിന്റ് 3.75ന് മുകളിലുള്ള യൂണിവേഴ്‍സിറ്റി വിദ്യാര്‍ത്ഥികള്‍ക്കും ഗോള്‍ഡന്‍ വിസ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്കും കുടുംബത്തിനും വിസ അനുവദിക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇതിനായി അപേക്ഷിക്കാം. മലയാളികളടക്കമുള്ള നിരവധിപ്പേര്‍ക്ക് പുതിയ പദ്ധതിയുടെ പ്രയോജനം ലഭ്യമാകും.

Story Highlights: UAE: Golden Visas for high school toppers, their families

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top