Advertisement

ഫൈനലിൽ അർജന്റീനയെ കിട്ടണം: നെയ്മർ

July 6, 2021
Google News 2 minutes Read
want argentina final neymar

കോപ്പ അമേരിക്ക ഫൈനലിൽ എതിരാളികളായി ചിരവൈരികളായ അർജൻ്റീനയെ ലഭിക്കണമെന്നാണ് ആഗ്രഹമെന്ന് ബ്രസീൽ സൂപ്പർ താരം നെയ്മർ. നാളെ പുലർച്ചെ നടക്കുന്ന അർജൻ്റീന-കൊളംബിയ സെമിഫൈനലിൽ ബ്രസീൽ അർജൻ്റീനയെ പിന്തുണച്ചു. പെറുവിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിനു ശേഷം സംസാരിക്കവേയാണ് നെയ്മർ അർജൻ്റീനയ്ക്ക് പിന്തുണ നൽകിയത്

“ഫൈനലിൽ അർജന്റീനയെ എതിരാളികളായി ലഭിക്കണമെന്നാണ് ആഗ്രഹം. അർജൻ്റീന ടീമിൽ എനിക്ക് ഒട്ടേറെ സുഹൃത്തുക്കളുണ്ട്. അതുകൊണ്ടാണ് അവരെ പിന്തുണയ്ക്കുന്നത്. ഫൈനലിൽ ഞങ്ങൾ തന്നെ ജയിക്കും. നെയ്മർ പറഞ്ഞു.

പെറുവിനെതിരെ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീലിൻ്റെ വിജയം. ഇതോടെ നിലവിലെ ചാമ്പ്യന്മാർ ഫൈനൽ ടിക്കറ്റുറപ്പിച്ചു. 35ആം മിനിട്ടിൽ ലൂകാസ് പക്വേറ്റയാണ് വിജയഗോൾ നേടിയത്.

ബ്രസീലിൻ്റെ തുടരൻ ആക്രമണങ്ങളോടെയാണ് കളി ആരംഭിച്ചത്. നിർഭാഗ്യവും ക്രോസ് ബാറിനു കീഴിൽ പെറു ഗോളി പെഡ്രോ ഗല്ലീസിൻ്റെ അസാമാന്യ പ്രകടനവും കൂടിച്ചേർന്നപ്പോൾ ബ്രസീലിന് കാര്യങ്ങൾ കടുപ്പമായി. 8ആം മിനിട്ടിൽ ലഭിച്ച ഒരു അവസരം ഗോളാക്കി മാറ്റാൻ നെയ്മറിനു കഴിഞ്ഞില്ല. ഒടുവിൽ ആദ്യ പകുതി അവസാനിക്കാൻ 10 മിനിട്ട് പ്രായമുള്ളപ്പോൾ നിർണായക ഗോൾ പിറന്നു. ഇടതുപാർശ്വത്തിലൂടെ ഇരച്ചുകയറി, രണ്ട് ഡിഫൻഡർമാരെ കബളിപ്പിച്ച് നെയ്മർ ബോക്സിലേക്ക് നൽകിയ ലോ ക്രോസ് ലൂകാസ് പക്വേറ്റ അനായാസം ഗോളിലേക്ക് തിരിച്ചുവിട്ടു.

രണ്ടാം പകുതിയിൽ പെറു കൂടുതൽ ആക്രമണങ്ങൾ മെനഞ്ഞു. ആദ്യ പകുതിയിലെ മികവ് തുടരാൻ ബ്രസീലിനു കഴിയാതായതോടെ പലപ്പോഴും അവർ ഗോളിനരികെയെത്തി. ഗോൾ കീപ്പർ എഡേഴ്സൺ ആണ് പലപ്പോഴും ബ്രസീലിൻ്റെ രക്ഷക്കെത്തിയത്.

Story Highlights: we want argentina in final neymar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here