Advertisement

കൊവിഡിൽ പൊലിഞ്ഞ ജീവനുകൾ സസ്യങ്ങൾക്ക് പുതു ജീവനേകുന്നു

July 7, 2021
Google News 1 minute Read

ഭോപ്പാലിലെ ഭദ്ഭാദ ശ്മശാനത്തിലെ സസ്യങ്ങൾക്ക് ജീവൻ നൽകാൻ കൊവിഡ് ഇരകളുടെ ചിതാഭസ്മം. കൊവിഡ് മരണം സംഭവിച്ച രോഗികളുടെ ചിതാഭസ്മമാണ് വളമായി സസ്യങ്ങൾക്ക് ഉപയോഗിക്കുന്നത്.

കൊവിഡിൻെറ രണ്ടാം തരംഗത്തിൽ മരണ നിരക്ക് കുതിച്ചുയർന്നപ്പോൾ ഭദ്ഭാദ ശ്മശാനം നേരിട്ട പ്രധാന പ്രതിസന്ധി കുമിഞ്ഞു കൂടിയ ചിതാഭസ്മം ആയിരുന്നു. അങ്ങനെയാണ് ഇവ തോട്ടങ്ങൾക്ക് വളമായി ഉപയോഗിക്കാം എന്ന തീരുമാനത്തിലെത്തിയത്.

“പന്ത്രണ്ടായിരം ചതുരശ്ര അടിയിൽ ഏകദേശം 3500 ഓളം തൈകൾ ഞങ്ങൾ നട്ടു. ഇവിടെ ഇപ്പോൾ 56 ഇനം സസ്യങ്ങളുണ്ട്. 15 – 20 മാസം കൊണ്ട് ഇവയെല്ലാം മരങ്ങളായി മാറും. ഇത് സാധാരണ വനത്തേക്കാൾ 30 ശതമാനം സാന്ദ്രമായിരിക്കും”. പ്രൊജക്റ്റ് മേധാവിയായ തന്മയ് ജെയിൻ പറഞ്ഞു.

ശാസ്ത്ര പരമായി ചിതാഭസ്മം ഫോസ്ഫറസ് ആണ്, ഇത് വിളകൾക്കും മരങ്ങൾക്കും മറ്റും വളമായി ഉപയോഗിക്കാവുന്നതാണ്. എന്നിരുന്നാലും ഒരു വൈകാരിക ബന്ധം ചിതാഭസ്മത്തിനുണ്ട്. കൊവിദിൽ മരണപ്പെട്ടവരുടെ ഓർമകളായി ഈ മരങ്ങൾ എന്നും നിലനിൽക്കും, അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ മാസത്തിലെ കണക്ക് പ്രകാരം, 4 – 5 ട്രക്ക് ലോഡ് ചിതാഭസ്മം ഭദ്ഭാദ ശ്മശാനത്തിൽ ഉണ്ടായിരുന്നു. അതിൽ കൂടുതലും കൊവിഡ് രോഗികളുടേതുമായിരുന്നു. അതിനാൽ, അത് മറ്റൊരു സ്ഥലത്തേക്ക് മാറ്റുക എന്നത് പ്രവർത്തികമായിരുന്നില്ല.

“ചിതാഭസ്‌മം മറ്റൊരിടത്തേക്ക് മാറ്റുന്നതിൽ പലരും ആശങ്ക പ്രകടിപ്പിച്ചിരുന്നു, തുറസ്സായ സ്ഥലത്തോ ജലാശയങ്ങളിൽ ഉപേക്ഷിക്കാനോ ഞങ്ങളും തയാറായിരുന്നില്ല”, ജെയിൻ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here