Advertisement

താൻ മെതേഡ് ആക്റ്റര്‍ അല്ല, മാലിക്ക് തിയറ്റര്‍ എക്സ്‍പീരിയൻസിന് വേണ്ടി ചെയ്‍ത സിനിമ; ഫഹദ് ഫാസിൽ

July 7, 2021
1 minute Read

മാലിക്ക് തിയറ്റര്‍ എക്സ്‍പീരിയൻസ് മുന്നില്‍ക്കണ്ടു മാത്രം ചെയ്‍ത സിനിമയാണ് എന്ന് ഫഹദ്.താൻ മെതേഡ് ആക്റ്റര്‍ അല്ല എന്നും എഴുത്തുകാരനെയും സംവിധായകനെയും ആശ്രയിച്ചാണ് തന്നിലെ കഥാപാത്രത്തെ തെരഞ്ഞെടുക്കുന്നത്. ബജറ്റിനെ കുറിച്ച് ആലോചിച്ചിട്ടല്ല ഒരു സിനിമ തെരഞ്ഞെടുക്കുന്നത് എന്നും ഫേസ്ബുക്ക് ലൈവിൽ ഫഹദ് പറഞ്ഞു. 

ഞാൻ ഒരിക്കലും മെതേഡ് ആക്ടര്‍ അല്ല. ആക്ടിംഗിന് എന്റെ മെതേഡ് (രീതി) ഉണ്ടെന്ന് മാത്രമേ ഉള്ളൂ. മാലിക്ക് എന്ന സിനിമ തിയറ്റര്‍ എക്സ്‍പീരിയൻസിന് വേണ്ടിയുള്ളതു തന്നെയായിരുന്നു. കുറെക്കാലം തിയറ്റര്‍ റിലീസിനായി കാത്തിരുന്നെങ്കിലും ഇപോള്‍ മികച്ച ക്വാളിറ്റിയില്‍ ഒടിടിയില്‍ റിലീസ് ചെയ്യുന്നതില്‍ സന്തോഷമേ ഉള്ളൂവെന്നും ഫഹദ് പറഞ്ഞു.

പ്രായം കൂടിയ കഥാപാത്രത്തെ മാലിക്കില്‍ അഭിനയിച്ചതിനെ കുറിച്ചും പ്രായം കൂടിയാലും ചെറിയ ശരീരമുള്ള ആൾ ആയിട്ടാണ് സിനിമയില്‍ കഥാപാത്രമുള്ളത്. ഞാൻ കഥാപാത്രമാകാൻ തടി കുറയ്‍ക്കുകയായിരുന്നു എന്നും ഫഹദ് പറഞ്ഞു.

മാലിക്ക് എന്നത് എന്റെ കഥാപാത്രത്തെയല്ല സൂചിപ്പിക്കുന്നത്. ആ ഭൂമികയിലെ മൊത്തം ആള്‍ക്കാരെയാണ് പ്രതിനിധാനം ചെയ്യുന്നത്. റൊമാന്റിക് സിനിമയില്‍ അഭിനയിക്കാൻ ആഗ്രഹമുണ്ട്. ബജറ്റ് അല്ല പ്രൊജക്റ്റ് ആണ് സിനിമ തെരഞ്ഞെടുക്കാൻ മാനദണ്ഡമെന്നും ഫഹദ് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top