Advertisement

വിംബിൾഡൺ: ഫെഡററെയും അട്ടിമറിച്ചു; ഹുബെർട്ട് ഹുർകാസ് ആദ്യമായി ഗ്രാൻഡ് സ്ലാം സെമിയിൽ

July 7, 2021
2 minutes Read
Hubert Hurkacz Stuns Roger Federer

വിംബിൾഡൺ ക്വാർട്ടർ ഫൈനലിൽ ഇതിഹാസ താരം റോജർ ഫെഡറർക്ക് ഞെട്ടിക്കുന്ന തോൽവി. പോളണ്ടിൻ്റെ ഹുബെർട്ട് ഹുർകാസ് ആണ് നേരിട്ടുള്ള സെറ്റുകൾക്ക് ഫെഡററെ കീഴ്പ്പെടുത്തിയത്. സ്കോർ 6-3, 7-6, 6-0. ജയത്തോടെ ഹൂബർട്ട് ആദ്യമായി ഗ്രാൻഡ് സ്ലാം സെമിഫൈനലിൽ എത്തി. 24കാരനായ പോളിഷ് താരത്തിൻ്റെ മൂന്നാമത്തെ മാത്രം വിംബിൾഡൺ ആയിരുന്നു ഇത്.

രണ്ടാം സീഡ് റഷ്യയുടെ ഡാനിൽ മെദ്വദേവിനെ അട്ടിമറിച്ചാണ് ഹുർകാസ് ക്വാർട്ടറിൽ പ്രവേശിച്ചത്. മഴ മൂലം ഇന്നലെ നിർത്തിവെച്ച മത്സരം ഇന്ന് പുനരാരംഭിക്കുകയായിരുന്നു. രണ്ടു സെറ്റ് നേടി നാലാം സെറ്റിൽ 4-3 നു മെദ്വദേവ് പിന്നിട്ടു നിൽക്കുമ്പോഴാണ് മഴ കളി തടസപ്പെടുത്തിയത്.

വിംബിൾഡൺ ക്വാർട്ടറിലെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമായി റോജർ ഫെഡറർ മാറിയിരുന്നു. 39 വയസ്സും 11 മാസവും പ്രായമായ ഫെഡറർ ഇറ്റാലിയൻ താരവും 23 സീഡും ആയ ലോറൻസോ സൊനെഗോയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് ഈ നേട്ടത്തിലെത്തിയത്. സ്കോർ 7-5, 6-4, 6-2.

ഓപ്പൺ യുഗത്തിൽ വിംബിൾഡൺ അവസാന എട്ടിൽ എത്തുന്ന ഏറ്റവും പ്രായം കൂടിയ താരമായ ഫെഡറർ 1977 നു ശേഷം ഗ്രാൻഡ് സ്ലാം ക്വാർട്ടറിൽ എത്തുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോർഡും കുറിച്ചു. ഫെഡററുടെ 58ആം ഗ്രാൻഡ് സ്ലാം ക്വാർട്ടറായിരുന്നു ഇത്. വിംബിൾഡണിൽ ഇത് അദ്ദേഹത്തിൻ്റെ 18ആം ക്വാർട്ടർ ഫൈനലായിരുന്നു.

Story Highlights: Hubert Hurkacz Stuns Roger Federer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top