Advertisement

മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയില്ല; യുവമോര്‍ച്ച അധ്യക്ഷന്‍ എംപി സൗമിത്ര ഖാന്‍ രാജിവച്ചു; സുവേന്ദുവിനെതിരെയും വിമര്‍ശനം

July 7, 2021
Google News 1 minute Read

നരേന്ദ്രമോദി സര്‍ക്കാരിന്റെ പുതിയ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് ബംഗാളില്‍ യുവമോര്‍ച്ച അധ്യക്ഷന്‍ എംപി സൗമിത്ര ഖാന്‍ രാജിവച്ചു. ഫേസ്ബുക്ക് ലൈവിലൂടെയാണ് താന്‍ യുവമോര്‍ച്ച അധ്യക്ഷ സ്ഥാനം രാജിവെക്കുന്നതായി സൗമിത്ര ഖാന്‍ അറിയിച്ചത്. അതേസമയം രാജിവച്ചെങ്കിലും താന്‍ ബിജെപിയില്‍ തന്നെ തുടരുമെന്നും അദ്ദേഹം അറിയിച്ചു.

അതിനിടെ ബംഗാള്‍ പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി പാര്‍ട്ടി നേതൃത്വത്തെ ചതിക്കുകയാണെന്നും സൗമിത്ര ഖാന്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നതിന് പകരം പെട്രോളിനും പാചക വാതകത്തിനും വില കുറയ്ക്കാന്‍ ശ്രമിക്കൂ എന്ന് ബിജെപി നേതാവ് രജിബ് ബാനര്‍ജിയും സുവേന്ദുവിനെതിരെ തുറന്നടിച്ചു.
തനിക്ക് പാര്‍ട്ടി നല്‍കിയ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ നന്നായി പരിശ്രമിച്ചു. എന്നാല്‍ സുവേന്ദു നടത്തിയത് എല്ലാ ക്രെഡിറ്റും സ്വന്തം പേരിലാക്കുകയായിരുന്നു. യുവമോര്‍ച്ചയുമായി സഹകരിക്കാനാകില്ല’. സൗമിത്ര പറഞ്ഞു.

Story Highlights: soumithra khan resigned

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here