സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും ഓണത്തിന് സ്‌പെഷ്യൽ കിറ്റ്

സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും ഓണത്തിന് സ്‌പെഷ്യൽ കിറ്റ്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. റേഷൻ വ്യാപാരികൾക്ക് ഏഴരലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ നൽകാനും തീരുമാനമായി.
മറ്റ് മന്ത്രിസഭാ തീരുമാനങ്ങൾ :
മൃഗശാലയിൽ പാമ്പു കടിയേറ്റ് മരിച്ച ഹർഷാദിന്റെ കുടുംബത്തിനു സർക്കാർ സഹായം. 20 ലക്ഷം ധനസഹായം നൽകാൻ തീരുമാനമായി. ഇതിൽ 10 ലക്ഷം വീട് നിർമാണം പൂർത്തിയാക്കാനാണ്. ആശ്രിതയ്ക്ക് സർക്കാർ ജോലി നൽകും. ഒപ്പം 18 വയസ്സുവരെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് സർക്കാർ വഹിക്കും.
കൊവിഡ് ബാധിച്ച് മരിച്ച ഓട്ടോഡ്രൈവർ തിരുവനന്തപുരം സ്വദേശി ടട്ടുവിന്റെ കുടുംബത്തിന് സഹായം നല്‍കാന്‍ തീരുമാനിച്ചു. കുട്ടികളുടെ വിദ്യാഭ്യാസ ചിലവിനും ജീവനോപാധിക്കുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 3 ലക്ഷം രൂപ അനുവദിച്ചു.
നിയമസഭാ സമ്മേളനം 21 മുതൽ നടത്താനും തീരുമാനമായി. നിയമസഭാ സമ്മേളനം ചേരാൻ ഗവർണർക്ക് ശുപാർശ നൽകി.
അതേസമയം, ശിവശങ്കർ വിഷയം മന്ത്രിസഭ പരിഗണിച്ചില്ല.
Story Highlights: onam special kit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here