31
Jul 2021
Saturday

ഭാര്യയുടെ മരണ ശേഷം തുടർന്ന പീഡനം; മൂന്നാറിൽ മകളോട് അച്ഛന്റെ ക്രൂരത

ഇടുക്കി മൂന്നാറിൽ മകളെ അച്ഛൻ പീഡിപ്പിച്ചു. പന്ത്രണ്ടുകാരിയായ മകളെയാണ് അച്ഛൻ പീഡിപ്പിച്ചത്. മൂന്ന് വർഷത്തോളം പെൺകുട്ടി പീഡനത്തിനിരയായതായി പൊലീസ് പറഞ്ഞു. ഇന്നലെയാണ് സംഭവം പുറംലോകമറിഞ്ഞത്.

മൂന്ന് വർഷം മുൻപ് പെൺകുട്ടിയുടെ അമ്മ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടിക്ക് നേരെ പിതാവിന്റെ അതിക്രമം. പീഡിപ്പിച്ചത് അച്ഛനായതിനാൽ പെൺകുട്ടി ബന്ധുക്കളോടോ സുഹൃത്തുക്കളോടോ സംഭവം പറഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നമ്പർ കണ്ടെത്തി കുട്ടി തന്നെ സംഭവം അറിയിക്കുകയായിരുന്നു. തുടർന്ന് ഐ.ജി വിഷയത്തിൽ ഇടപെടുകയും പെൺകുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്യാൻ നിർദേശിക്കുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത് പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Story Highlights: Rape

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top