കറുകപുത്തൂർ പീഡനം ; കുറ്റവാളികൾ രക്ഷപെടില്ലെന്ന് സ്പീക്കർ എം ബി രാജേഷ്

പട്ടാമ്പി കറുകപുത്തൂരില്‍ പെണ്‍കുട്ടിയെ ലഹരിക്കടിമയാക്കി ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ എല്ലാ കുറ്റവാളികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് സ്പീക്കർ എം.ബി രാജേഷ്. ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പഴുതടച്ച അന്വേഷണമാണ് നടക്കുന്നതെന്നും എം.ബി രാജേഷ് വ്യക്തമാക്കി.
തനിക്ക് ലഭിച്ച പരാതി മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. വിഷയം ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. കാര്യക്ഷമമായ അന്വേഷണമാണ് ഇപ്പോൾ നടക്കുന്നതെന്നും എം.ബി രാജേഷ് വ്യക്തമാക്കി. സംഭവത്തിൽ ബന്ധുക്കളും മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.
അതേസമയം, പെണ്‍കുട്ടിയെ ലഹരിക്കടിമയാക്കി പീഡിപ്പിച്ച കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. മേഴത്തൂര്‍ സ്വദേശി അഭിലാഷ്, ചാത്തന്നൂര്‍ സ്വദേശി നൗഫല്‍ എന്നിവരാണ് പിടിയിലായത്. അഭിലാഷിനെതിരെ ബലാത്സംഗ കുറ്റവും നൗഫലിനെതിരെ പോക്സോ കുറ്റവുമാണ് ചുമത്തിയത്.
Story Highlights: Karukaputhur Rape case , Drug addiction , M B Rajesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here