കോഴിക്കോട് മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസ് : പ്രതിക്കായി അന്വേഷണം തുടരുന്നു

കോഴിക്കോട് ചേവായൂരിൽ മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒളിവിലുള്ള പ്രതിക്കായി പോലീസ് അന്വേഷണം തുടരുന്നു.
കുന്ദമംഗലം സ്വദേശിഇന്ത്യേഷ് കുമാറിനെയാണ് പിടികൂടാനുള്ളത്. കേസിലെ രണ്ടാം പ്രതിയാണ് ഇയാൾ. മറ്റ് പ്രതികൾ പിടിയിലായതു മുതൽ ഇയാൾ ഒളിവിലാണ്. ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലാണെന്നും പൊലീസ് പറയുന്നു. ഇന്ത്യേഷ് കുമാർ കോഴിക്കോട് ജില്ലയിൽ തന്നെയുണ്ടെന്നാണ് നിഗമനം. മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയവരിൽ ഇന്ത്യേഷ് കുമാറും ഉൾപ്പെടുന്നു. ഇന്ത്യേഷും ഗോപീഷും ചേർന്നാണ് സ്കൂട്ടറിൽ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകുന്നത്.
മുൻപ് കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടയാളാണ് ഇന്ത്യേഷ് കുമാർ. കുന്ദമംഗലം സ്വദേശികളായ ഗോപിഷ്, മുഹമ്മദ് ഷമീർ എന്നിവരെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
Story Highlights: kozhikode chevayoor rape case culprit absconding
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here