Advertisement

പാല്‍ വില കൂട്ടില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി

July 8, 2021
Google News 1 minute Read

സംസ്ഥാനത്ത് പാല്‍വില കൂട്ടില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി. പാല്‍ വില ലിറ്ററിന് അഞ്ചുരൂപ കൂട്ടണമെന്ന മില്‍മ ചെയര്‍മാന്റെ ആവശ്യം തള്ളിയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വില ഇപ്പോള്‍ വര്‍ധിപ്പിക്കണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. ‘മില്‍മയുടെ ശുപാര്‍ശ സര്‍ക്കാരിന് ലഭിച്ചിട്ടില്ല. ഇപ്പോള്‍ വില കൂട്ടുന്നത് ശരിയായ നടപടിയല്ല. പാലിന് ഏറ്റവും കൂടുതല്‍ വില ലഭിക്കുന്നത് കേരളത്തിലാണ്’. മന്ത്രി പ്രതികരിച്ചു.
ക്ഷീരകര്‍ഷകരുടെ പ്രതിസന്ധിയും കാലിത്തീറ്റ വില വര്‍ധവനവും ചൂണ്ടിക്കാണിച്ചാണ് വില കൂട്ടാന്‍ മില്‍മ ശുപാര്‍ശ ചെയ്തത്.

Story Highlights: milma price, J Chinju rani

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here