പാ രഞ്ജിത്ത്-ആര്യ ചിത്രം ‘സാര്‍പട്ടാ പരമ്പരൈ’ ഒടിടി റിലീസ് പ്രഖ്യാപിച്ചു

ആര്യ കേന്ദ്ര കഥാപാത്രമായി എത്തുന്ന പാ രഞ്ജിത്ത് ചിത്രം ‘സാര്‍പട്ടാ പരമ്പരൈ‘യുടെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആണ് ചെയ്യുന്നത്. തമിഴ്, തെലുങ്കു എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക.ആമസോണ്‍ പ്രൈമില്‍ ജൂലൈ 22ന് ചിത്രം റിലീസ് ചെയ്യും.
ഏറെക്കാലമായി ഈ ചിത്രത്തിലെ കഥാപാത്രത്തിനായുള്ള ശാരീരിക തയ്യാറെടുപ്പുകളിലായിരുന്നു ആര്യ.80കളില്‍ ചെന്നൈയിലെ ആളുകള്‍ക്കിടയിലുള്ള ബോക്സിങ് താല്‍പര്യത്തെ ചുറ്റിപറ്റിയാണ് കഥ പോകുന്നത്. കെ 9 സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണനാണ് നിര്‍വ്വഹിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here