തെരഞ്ഞെടുപ്പിൽ പാർട്ടി വിരുദ്ധ നിലപാട്; സിപിഐ നേതാക്കൾക്കെതിരെ അച്ചടക്കനടപടി

നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാസർഗോഡ് ജില്ലയിലെ സി.പി.ഐ നേതാക്കൾക്കെതിരെ അച്ചടക്കനടപടി. ജില്ലാ എക്‌സിക്യൂട്ടീവ് അംഗവും സംസ്ഥാന കൗൺസിൽ അംഗവുമായ ബങ്കളം കുഞ്ഞികൃഷ്ണനെയും ജില്ലാ കൗൺസിൽ അംഗം എ.ദാമോദരനെയും പരസ്യമായി ശാസിക്കുവാൻ ജില്ലാ കൗൺസിൽ യോഗത്തിൽ തീരുമാനിച്ചു.
കാഞ്ഞങ്ങാട് മണ്ഡലത്തിൽ ഇ.ചന്ദ്രശേഖരന് മൂന്നാമതും അവസരം നൽകിയതിൽ മടിക്കൈ, അമ്പലത്തുകര ലോക്കൽ കമ്മിറ്റികളിൽ പ്രതിഷേധമുയർന്നിരുന്നു. എൽ.ഡി.എഫ്. കാഞ്ഞങ്ങാട് മണ്ഡലം കൺവെൻഷൻ നടന്ന ദിവസം ബങ്കളം കുഞ്ഞികൃഷ്ണൻ മണ്ഡലം കൺവീനർ സ്ഥാനം രാജിവച്ചതും നടപടിക്കു കാരണമായതായാണ് സൂചന. തെരഞ്ഞെടുപ്പിൽ പാർട്ടി തീരുമാനത്തിന് വിരുദ്ധമായി നിലപാട് സ്വീകരിച്ചതിനാണ് നടപടിയെന്നാണ് സിപിഐ ജില്ലാ കൗൺസിലിന്റെ വിശദീകരണം.
Story Highlights: Cpi leaders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here