Advertisement

‘ഫാദർ സ്റ്റാൻ സ്വാമിയുടേത് ജുഡീഷ്യൽ കൊലപാതകം’: വിമർശിച്ച് സത്യദീപം

July 8, 2021
1 minute Read

ഫാദർ സ്റ്റാൻ സ്വാമിയുടേത് ജുഡീഷ്യൽ കൊലപാതകമെന്ന് സത്യദീപം. സ്റ്റാൻ സ്വാമിയുടെ പരാതി കോടതി പോലും അവഗണിച്ചു. ജാമ്യാപേക്ഷയിന്മേലുള്ള തീർപ്പ് അനന്തമായി നീട്ടിക്കൊണ്ടുപോയി. നീതിന്യായ വ്യവസ്ഥയുടെ മെല്ലെപ്പോക്ക് നയത്തിന്റെ ദയനീയ രക്തസാക്ഷിയാണ് സ്റ്റാൻ സ്വാമിയെന്നും എറണാകുളം അങ്കമാലി അതിരൂപത പ്രസിദ്ധീകരണമായ സത്യദീപം തുറന്നടിച്ചു.

ഫാദർ സ്റ്റാൻ സ്വാമി ഭരണകൂട ഭീകരതയുടെ ഇരയാണ്. എന്നാൽ കെ.സി.ബി.സിയും സി.ബി.സി.ഐയും ഈ വിഷയത്തിൽ വേണ്ടത്ര ഇടപെടൽ നടത്തിയില്ലെന്നും സത്യദീപം കുറ്റപ്പെടുത്തുന്നു. ഭരണതലത്തിൽ സമ്മർദ ശക്തിയാകാൻ സഭാതലത്തിൽ നിന്ന് ശ്രമങ്ങൾ ഉണ്ടായില്ല. സഭയുടെ പ്രതിഷേധങ്ങൾ വെറും പ്രസ്താവനകളിൽ ഒതുങ്ങിയെന്നും സത്യദീപത്തിന്റെ മുഖപ്രസംഗത്തിൽ വിമർശിക്കുന്നു.

Story Highlights: Father Stan Swamy, Sathyadeepam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top