Advertisement

ഡൽഹി കലാപം: നിയമസഭാ സമിതി ഫേസ്ബുക്കിന് നൽകിയ നോട്ടിസ് റദ്ദാക്കാനാകില്ലെന്ന് സുപ്രിംകോടതി

July 8, 2021
Google News 1 minute Read

ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ഡൽഹി നിയമസഭാ സമിതി ഫേസ്ബുക്കിന് നൽകിയ നോട്ടിസ് റദ്ദാക്കാനാകില്ലെന്ന് സുപ്രിംകോടതി. നോട്ടിസ് റദ്ദാക്കണമെന്ന ഫേസ്ബുക്ക് വൈസ് പ്രസിഡന്റ് അജിത് മോഹന്റെ ആവശ്യം, ജസ്റ്റിസ് എസ്.കെ. കൗൾ അധ്യക്ഷനായ ബെഞ്ച് തള്ളി.

കേന്ദ്രസർക്കാരിന്റെ പരിധിയിലുള്ള ക്രമസമാധാനം തുടങ്ങിയ വിഷയങ്ങളിൽ ഡൽഹി നിയമസഭയ്ക്ക് അധികാരമില്ലെങ്കിലും, സാമൂഹ്യമായ സങ്കീർണ പ്രശ്‌നങ്ങളിൽ അന്വേഷണം നടത്താൻ കഴിയുമെന്ന് കോടതി വ്യക്തമാക്കി. എന്നാൽ നിയമസഭാ സമിതി പ്രോസിക്യൂഷൻ ഏജൻസിയെന്ന മട്ടിൽ പ്രവർത്തിക്കരുത്. ക്രമസമാധാനവും പ്രോസിക്യൂഷനുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറയാതിരിക്കാൻ ഫേസ്ബുക്ക് വൈസ് പ്രസിഡന്റിന് കഴിയും. സാമൂഹ്യ മാധ്യമങ്ങൾക്ക് ജനങ്ങളെ സ്വാധീനിക്കാനും, സമൂഹത്തിൽ ധ്രുവീകരണം നടത്താനും ശേഷിയുണ്ടെന്ന് സുപ്രിംകോടതി വ്യക്തമാക്കി.

ഡൽഹി കലാപവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗങ്ങൾ പ്രചരിച്ചതിൽ ഫേസ്ബുക്കിന്റെ പങ്ക് മനസിലാക്കാനാണ് നിയമസഭാ സമിതി ഫേസ്ബുക്കിന് നോട്ടിസ് നൽകിയിരുന്നത്.

Story Highlights: Facebook, Supreme court of India, Delhi riots

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here