Advertisement

യു പിയില്‍ യോഗി അധികാരത്തില്‍ തുടരുമെന്ന് സര്‍വേ ഫലം

July 9, 2021
Google News 1 minute Read

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തിൽ തുടരുമെന്ന് ഐ എ എന്‍ എസ്- സീവോട്ടര്‍ സര്‍വ്വേ ഫലം. 52% പേരാണ് യോഗി സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന് ​അഭിപ്രായപ്പെട്ടത്. 37% പക്ഷേ മറിച്ചും ചിന്തിക്കുന്നു.

312 സീറ്റുമായി 2017ല്‍ അധികാരമേറ്റെടുത്ത യോഗി സര്‍ക്കാരിന്റെ കൊവിഡ് കാലത്തെ പ്രവര്‍ത്തനങ്ങള്‍ ഒരുപാട് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. എന്നാല്‍ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ അതൊന്നും കാര്യമാക്കുന്നില്ലെന്നതാണ് സര്‍വ്വേ ഫലം സൂചിപ്പിക്കുന്നത്.

ഉത്തര്‍പ്രദേശിലെ പ്രധാന പ്രതിപക്ഷ കക്ഷികളായ എസ് പിയും ബി എസ് പിയും 47 ഉം 19 ഉം സീറ്റുകള്‍ മാത്രമാണ് കഴിഞ്ഞ തവണ സ്വന്തമാക്കിയത്. ഇത്തവണയും ഇവര്‍ക്ക് കാര്യമായ മുന്നേറ്റം നടത്താന്‍ സാധിക്കില്ല.

പുതിയ കേന്ദ്ര മന്ത്രിസഭ ചുമതലയേറ്റാല്‍ രാജ്യത്തെ കൊവിഡ് പ്രതിസന്ധിക്ക് കുറവ് വരുമെന്ന് 46 ശതമാനം പേര്‍ ഇതേ സര്‍വേയില്‍ ഉത്തരം നല്‍കി. മന്ത്രിസഭയിലെ അംഗങ്ങള്‍ മാറിയാലും രാജ്യത്തിന്റെ അവസ്ഥയില്‍ മാറ്റമുണ്ടാകില്ലെന്ന് 41 ശതമാനം ആള്‍ക്കാര്‍ കരുതുന്നു. 1200 പേരുടെ ഇടയിലാണ് സര്‍വേ നടത്തിയത്.

അടുത്ത വര്‍ഷം മാര്‍ച്ചിലാണ് ഉത്തര്‍പ്രദേശിലെ ബി ജെ പി സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകുന്നത്. വരുന്ന ഫെബ്രുവരിയില്‍ തിരഞ്ഞെടുപ്പ് ഉണ്ടാകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here