ലങ്കന്‍ ക്യാമ്പിന് തിരിച്ചടി; ഗ്രാന്റ് ഫ്ലവറിന് പിന്നാലെ കൂടുതൽ പേർക്ക് കൊവിഡ്

ഇന്ത്യ ശ്രീലങ്ക ക്രിക്കറ്റ് പരമ്പര ആരംഭിക്കാനിരിക്കെ ലങ്കന്‍ ക്യാമ്പിന് തിരിച്ചടി. ബാറ്റിംഗ് കോച്ച് ഗ്രാന്റ് ഫ്ലവറിന് പിന്നാലെ 2 സപ്പോര്‍ട്ട് സ്റ്റാഫുകൾക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇംഗ്ലണ്ട് പരമ്പര കഴിഞ്ഞ നാട്ടിലെത്തിയ കോച്ചിംഗ് സംഘത്തിലെ രണ്ടാമത്തെ ആളാണ് പോസിറ്റീവ് ആകുന്നത്. ഇതോടെ ഇന്ത്യയ്ക്കെതിരെയുള്ള ടീമിൽ മാറ്റം വന്നേക്കുമെന്ന് സൂചന.
പ്രധാന താരങ്ങളെല്ലാം ബോര്‍ഡുമായി കരാര്‍ ഒപ്പിട്ടുവെങ്കിലും ഏറ്റവും മോശം സാഹചര്യത്തില്‍ ടീം അംഗങ്ങള്‍ ഐസൊലേഷനിലേക്ക് പോകേണ്ടി വന്നാല്‍ രണ്ടാം നിര താരങ്ങളെ പരമ്പരയ്ക്കായി ഇറക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ബാറ്റിംഗ് കോച്ച് ഗ്രാന്റ് ഫ്ലവര്‍ ആണ് ആദ്യം പോസിറ്റീവ് ആയതെങ്കില്‍ ഇപ്പോള്‍ ടീം അനലിസ്റ്റ് ഷിരാന്ത നിരോഷനയും കൊവിഡ് പോസിറ്റീവായി മാറുകയായിരുന്നു. മറ്റുള്ളവരുടെ ഫലം എല്ലാം നെഗറ്റീവാണ്. ഇവരെ കടുത്ത ക്വാറന്റീനിലേക്ക് മാറ്റുമെന്നും ഒരു പിസിആര്‍ ടെസ്റ്റ് കൂടി നടത്തിയ ശേഷമേ പരിശീലനം ആരംഭിക്കുകയുള്ളുവെന്നും ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. പരിശോധന ഫലം അനുസരിച്ചാവും താരങ്ങളുടെ പരമ്പരയിലെ പങ്കാളിത്തം ഉറപ്പാക്കുക. അല്ലാത്ത പക്ഷം രണ്ടാം നിര ടീമിനെ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here