‘സ്വര്‍ഗത്തിലെ അപ്പൻ’ ബോബൻ കുഞ്ചാക്കോയുടെ ഓര്‍മദിനത്തില്‍ കുഞ്ചാക്കോ ബോബൻ
മലയാളത്തിന്റെ പ്രിയ നടൻ കുഞ്ചാക്കോ ബോബന്റെ അച്ഛൻ ബോബൻ കുഞ്ചാക്കോയും ചലച്ചിത്ര രംഗത്ത് സജീവമായിരുന്നു. സംവിധായകനായും ബാലനടനായും ബോബൻ കുഞ്ചാക്കോ തിളങ്ങി. ബാലതാരമായി സിനിമയുടെ ഭാഗമായ ബോബൻ കുഞ്ചാക്കോ പാലാട്ട് കുഞ്ഞിക്കണ്ണൻ, സഞ്ചാരി, ആഴി തുടങ്ങിയവയാണ് സംവിധാനം ചെയ്‍തത്.
അച്ഛൻ ബോബൻ കുഞ്ചാക്കോയുടെ പാരമ്പര്യം പിന്തുടര്‍ന്നുതന്നെയാണ് കുഞ്ചാക്കോ ബോബനും സിനിമയിലെത്തിയത്. ബോബൻ കുഞ്ചാക്കോയുടെ ഓര്‍മദിനത്തില്‍ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ.
ബോബൻ കുഞ്ചാക്കോ ബോബൻ അന്തരിച്ചത് 2004 ജൂലൈ ഒമ്പതിനാണ്. ഇത് പതിനേഴാം ഓര്‍മ ദിനമാണ്. സ്വര്‍ഗത്തിലെ അപ്പൻ എന്നാണ് കുഞ്ചോക്കോ ബോബൻ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ആദരവ് രേഖപ്പെടുത്തി ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here