Advertisement

വളാഞ്ചേരി വട്ടപ്പാറയിൽ വാഹനാപകടം; ഒരാൾക്ക് പരിക്കേറ്റു

July 9, 2021
0 minutes Read

വളാഞ്ചേരി വട്ടപ്പാറയിൽ വാഹനാപകടം. നിയന്ത്രണംവിട്ട ലോറി മറിഞ്ഞ് ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.അപകടങ്ങൾ തുടർക്കഥയായ ദേശീയപാതയിലെ വട്ടപ്പാറ വളവിലാണ് വീണ്ടും വാഹനാപകടമുണ്ടായത്.

കോഴിക്കോട് ഭാഗത്തു നിന്നു വന്ന ലോറിയാണ് പ്രധാന വളവിൽ നിന്ന് താഴ്ചയിലേക്ക് മറിഞ്ഞത്. അപകടത്തിൽ ലോറി ഡ്രൈവർക്കാണ് പരിക്കേറ്റത്.ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ വളാഞ്ചേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടകാരണം വ്യക്തമായിട്ടില്ല.

അമിതവേഗത്തിലെത്തിയ ലോറി നിയന്ത്രണംവിട്ട് മറിയുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top