Advertisement

നിയമലംഘനം ചോദ്യം ചെയ്ത പൊലീസിനോട് ആദ്യം തട്ടിക്കയറി; അറസ്റ്റിന് ശേഷം കരച്ചിലും ക്ഷമാപണവും

July 9, 2021
3 minutes Read
Man Misbahves With Cop Cries For Apology After Arrest

നിയമലംഘനം ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനോട് തട്ടിക്കയറി യുവാവ്. ഒടുവിൽ അറസ്റ്റ് ചെയ്തപ്പോൾ കരച്ചിലും ക്ഷമാപണവും. ഈ വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

മുംബൈയിലെ മീരാ റോഡിലാണ് സംഭവം. നോ പാർക്കിംഗ് മേഖലയിൽ വാഹനം പാർക്ക് ചെയ്ത അമർ സിംഗ് എന്ന യുവാവിനെ ട്രാഫിക് പൊലീസ് ചോദ്യം ചെയ്തതോടെ യുവാവ് തിരിച്ച് തട്ടിക്കയറി. പൊലീസ് ഉദ്യോഗസ്ഥനെ അസഭ്യവും പറയുന്നത് വിഡിയോയിൽ വ്യക്തമാണ്. അമർ സിംഗ് മാസ്‌കും ധരിച്ചിരുന്നില്ല.

അമർ സിംഗിനൊപ്പം ഭാര്യയുമുണ്ടായിരുന്നു. അമർ സിംഗിന്റെ സമീപനം അതിരുകടന്നതോടെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഭാര്യ ഗർഭിണിയായിരുന്നതുകൊണ്ട് വിട്ടയച്ചു.

ആദ്യം പൊലീസിനോട് തട്ടിക്കയറിയ അമർസിംഗിനെയല്ല പൊലീസ് സ്റ്റേഷനിൽ കണ്ടത്. പൊലീസ് സ്റ്റേഷനിലെത്തിയതോടെ അമർ സിംഗ് കരച്ചിലും ബഹളവുമായി. കരഞ്ഞുകൊണ്ട് ക്ഷമാപണം നടത്തുന്ന അമർ സിംഗിന്റെ വിഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

Story Highlights: Man Misbahves With Cop Cries For Apology After Arrest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top