മാറ്റിയോ ബെറെറ്റിനി വിംബിള്‍ഡണ്‍ ഫൈനലിൽ; ഹർകാസിനെ കീഴടക്കിയത് ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക്
വിംബിള്‍ഡണ്‍ പുരുഷ വിഭാഗത്തില്‍ ഏഴാം സീഡ് മാറ്റിയോ ബെറെറ്റിനി ഫൈനലില്‍. സെമിയിൽ 14ാം സീഡ് ഹുബർട്ട് ഹർകാസിനെ 6-3, 6-0, 6-7, 6-4ന് തോല്പിച്ചാണ് 25കാരനായ ഇറ്റലി താരം കലാശക്കളിക്ക് ടിക്കറ്റുറപ്പിച്ചത്. രണ്ടാം സീഡ് ഡാനില്‍ മെദ്വദേവിനെയും വിംബിള്‍ഡണിലെ റെക്കോഡ് ജേതാവ് റോജര്‍ ഫെഡററെയും അട്ടിമറിച്ചെത്തിയ ഹർകാസിനെ കുതിപ്പിനാണ് ബെറെറ്റിനി അന്ത്യം കുറിച്ചത്.
ബെറെറ്റിനിയുടെ ആദ്യ ഗ്രാസ്ലാം ഫൈനലാണിത്. ജയത്തോടെ വിംബിള്‍ഡണ്‍ സിംഗിള്‍സ് ഫൈനലിലെത്തുന്ന ആദ്യ ഇറ്റാലിയന്‍ താരമെന്ന റെക്കോര്‍ഡും ബെറെറ്റിനിക്ക് സ്വന്തമായി. വിംബിള്‍ഡണ്‍ ഫൈനലിലെത്തിയെന്നത് വിശ്വസിക്കാന്‍ പോലുമാകുന്നില്ലെന്നും സ്വപ്നം പോലും കാണാനാകാത്ത നേട്ടമാണിതെന്നും ബെറെറ്റിനി മത്സരശേഷം പറഞ്ഞു.
ഫെഡററെ തോല്‍പ്പിച്ച ക്വാര്‍ട്ടര്‍ മത്സരത്തില്‍ പുറത്തെടുത്ത മികവിന്റെ അടുത്തൊന്നും എത്താന്‍ ബെറെറ്റിനിക്കെതിരായ സെമി പോരാട്ടത്തില്‍ ഹര്‍ക്കാസിന് കഴിഞ്ഞില്ല. 2019 യു.എസ് ഓപണ്‍ സെമി ഫൈനലിലെത്തിയതായിരുന്നു ഇതുവരെയുള്ള മികച്ച നേട്ടം. ഈവര്‍ഷം ഫ്രഞ്ച് ഓപണില്‍ ക്വാര്‍ട്ടറിലും ആസ്ട്രേലിയന്‍ ഓപണില്‍ പ്രീക്വാര്‍ട്ടറിലും കടന്നിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here