നീറ്റ് പരീക്ഷാ തിയതി സെപ്റ്റംബറിൽ അല്ല; പ്രചാരണം വ്യാജം [24 Fact check]

നീറ്റ്- യുജി പരീക്ഷ സെപ്റ്റംബർ 5 ന് നടക്കുമെന്ന് വ്യാജ പ്രചാരണം. പരീക്ഷ നടത്തിപ്പ് പ്രഖ്യാപിച്ചിട്ടില്ലെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു.
പ്രതിവർഷം പതിനാലായിരത്തോളം വിദ്യാർത്ഥികളാണ് നീറ്റ് പരീക്ഷ എഴുതാനായി എത്തുന്നത്. പരീക്ഷാ തിയതിക്ക് 60 ദിവസം മുൻപ് തന്നെ ആപ്ലിക്കേഷൻ ഫോമുകൾ ലഭ്യമായി തുടങ്ങും. കൊവിഡ് സാഹചര്യം നിലനിൽക്കുന്നത് കൊണ്ട് തന്നെ കഴിഞ്ഞ വർഷത്തേതിന് സമാനമായി എക്‌സാം സെന്ററുകളുടെ എണ്ണം ഇരട്ടിയാക്കേണ്ടി വരും.
അതേസമയം, ഈ വർഷത്തെ ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ/ JEE) മെയിൻ എൻജിനിയറിങ് പ്രവേശന പരീക്ഷകളുടെ മൂന്നാം സെഷൻ ജൂലൈ 20ന് തുടങ്ങുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ അറിയിച്ചിരുന്നു. മൂന്നാം സെഷൻ 25 വരെയും നാലാം സെഷൻ ജൂലൈ 27 മുതൽ ഓഗസ്റ്റ് രണ്ട് വരെയും നടത്തുമെന്നാണഅ അറിയിപ്പ്.
Story Highlights: neet exam not in September
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here