ലോക്ക് ഡൗണ്‍ ഇളവ് ആരാധനാലയങ്ങള്‍ക്ക് കൂടി വേണമെന്ന് സമസ്ത

കൊവിഡ് നിയന്ത്രണ ഇളവുകളില്‍ ആരാധനാലയങ്ങളെ കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാക്കി സമസ്ത. നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ജുമുഅയ്ക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സമസ്ത കോര്‍ഡിനേഷന്‍ കമ്മിറ്റി മലപ്പുറത്ത് സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു.
കോവിഡ് നിയന്ത്രണ ഇളവുകള്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ ആരാധനാലയങ്ങളെ കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യം സമസ്ത ഉള്‍പ്പെടെയുള്ള മുസ്ലിം മത സംഘടനകളും, ക്രിസ്ത്യന്‍, ഹൈന്ദവ സംഘടനകളും ഉന്നയിച്ചിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് സമസ്ത മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് കത്ത് നല്‍കുകയും ചെയ്തു. എന്നാല്‍ കൂടുതല്‍ മേഖലകളില്‍ നിയന്ത്രണ ഇളവ് നല്കിയപ്പോഴും ആരാധാനാലയങ്ങള്‍ക്ക് ഇളവ് അനുവദിച്ചില്ല. ഇതോടെയാണ് ആവശ്യം സമസ്ത ശക്തമാക്കുന്നത്.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു ആരാധനാലയങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാകുമെന്നും വെള്ളിയാഴ്ചകളിലെ ജുമാഅ നമസ്‌കാരത്തിന് അനുമതി നല്‍കണമെന്നും സമസ്ത നേതാക്കള്‍ ആവശ്യപ്പെട്ടു. മലപ്പുറം കളക്േ്രടറ്റിന് മുന്നില്‍ നടത്തിയ സായാഹ്ന ധര്‍ണയോടൊപ്പം വീടുകളില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി സമസ്ത പ്രവര്‍ത്തകരും പ്രതിഷേധത്തില്‍ പങ്കാളികളായി.
Story Highlights: lock down, samastha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here