Advertisement

10 വര്‍ഷമായി വീട്ടില്‍ വൈദ്യുതിയില്ല; മൂന്നാം ക്ലാസുകാരന്റെ ഇടപെടലിനെ തുടര്‍ന്ന് കണക്ഷന്‍ ലഭിച്ചു

July 10, 2021
Google News 1 minute Read

10 വര്‍ഷമായി വൈദ്യുതിയില്ലാത്ത വീട്ടില്‍ മൂന്നാം ക്ലാസുകാരന്റെ ഇടപെടലിനെ തുടര്‍ന്ന് കണക്ഷന്‍ ലഭിച്ചു. പട്ടണക്കാട് പഞ്ചായത്ത് 17ാം വാര്‍ഡില്‍ മാണിയാംപൊഴിയില്‍ പ്രിന്‍സ്-റാണി ദമ്പതികളുടെ മകനും ഒറ്റമശേരി സെന്റ് ജോസഫ് എന്‍പി എസില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി അലന്‍ പ്രിന്‍സാണ് വൈദ്യുതി ഇല്ലാത്തതിനാല്‍ പഠിക്കാനാകുന്നില്ലെന്ന് പരാതിപ്പെട്ടത്.

പത്ത് വര്‍ഷമായി കറന്റ് കണക്ഷന് വേണ്ടി അപേക്ഷ സമര്‍പ്പിച്ച മത്സ്യതൊഴിലാളിയായ പ്രിന്‍സിന് അയല്‍വാസികളുടെ അനുമതിക്കായി അനവധി ഇടപെടല്‍ നടത്തിയിട്ടും നടന്നില്ല. ഇതോടെ അലന്റെയും സഹോദരിയായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി സ്‌നേഹയുടെയും പഠനം വഴിമുട്ടി.

ഓണ്‍ലൈന്‍ പഠനത്തിന് ടിവിയും കറന്റും മൊബൈല്‍ ഫോണിന് റേഞ്ചുമില്ലെന്ന ദുരവസ്ഥ സ്‌കൂളിലെ പ്രധാന അധ്യാപികയോട് അലന്‍ പറഞ്ഞതോടെയാണ് കാര്യങ്ങള്‍ പുറംലോകമറിയുന്നത്. പ്രിന്‍സിന്റെ അവസ്ഥ പ്രധാന അധ്യാപിക സോണിയ മന്ത്രി പി പ്രസാദിനെ അറിയിക്കുകയായിരുന്നു.

അധ്യാപിക അലന്റെ കാര്യം മന്ത്രിയോട് പറഞ്ഞ ഉടനെ കെഎസ്ഇബി അധികൃതരെ വിളിച്ച് വേണ്ട നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് കെഎസ്ഇബി അധികൃതര്‍ എത്തി അയല്‍വാസികള്‍ക്ക് കുഴപ്പമില്ലാത്ത രീതിയില്‍ മൂന്ന് പോസ്റ്റ് ഇട്ട് വെള്ളിയാഴ്ചയോടെ കറന്റ് കണക്ഷന്‍ നല്‍കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here