പഴനിയില്‍ കണ്ണൂര്‍ സ്വദേശിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി

പഴനിയില്‍ തീര്‍ത്ഥാടനത്തിന് പോയ കണ്ണൂര്‍ സ്വദേശിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. ഭര്‍ത്താവിനെ മര്‍ദിച്ചവശനാക്കിയ ശേഷമായിരുന്നു പീഡനം. പരുക്കേറ്റ സ്ത്രീയെ കണ്ണൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഡിജിപിക്ക് നല്‍കിയ പരാതിയില്‍ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ സ്ത്രീയുടെ മൊഴി മേഖപ്പെടുത്തി. സംഭവത്തിൽ തലശ്ശേരി പൊലീസ് കേസെടുത്തു.
ജൂണ് 19നാണ് സംഭവം നടന്നത്. പഴനിയില്‍ തീര്‍ത്ഥാടനത്തിന് പോയ ദമ്പതികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഭര്‍ത്താവിനെ മര്‍ദിച്ചവശനാക്കിയ ശേഷം നാല്‍പതുകാരിയായ ഭാര്യയെ ഒരു സംഘം തട്ടി കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചെന്നാണ് പരാതി. പഴനിയിലെ ഒരു ലോഡ്ജ് ഉടമയുടെ നേതൃത്വത്തിലാണ് പീഡനവും മര്‍ദനവും നടന്നത്.
ഒരു രാത്രി മുഴുവന്‍ പീഡനത്തിന് ഇരയായ സ്ത്രീ പിറ്റേന്ന് രാവിലെ ഇവിടെ നിന്നു രക്ഷപെടുകയായിരുന്നു. പഴനി പൊലീസില്‍ പരാതി നല്‍കാനെത്തിയെങ്കിലും പൊലീസ് ഭീഷണിപ്പെടുത്തി മടക്കി അയച്ചെന്നും പറയുന്നുണ്ട്. ശേഷം വീട്ടില്‍ എത്തിയ യുവതിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തലശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ ഗവണ്മെന്റ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
ഭര്‍ത്താവ് ഡിജിപിക്കും മുഖ്യമന്ത്രിക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോയുടെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിലെത്തി സ്ത്രീയില്‍ നിന്നും മൊഴിയെടുത്തു. സ്ത്രീയുടെ സ്വകാര്യഭാഗങ്ങളിലടക്കം പരുക്കേറ്റതായും നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
Story Highlights: rape, tamil nadu, kannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here